Purgatory to Heaven. - March 2024

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ സംതൃപ്തി

സ്വന്തം ലേഖകന്‍ 22-03-2024 - Friday

“കര്‍ത്താവേ അവിടുന്ന്‍ നീതിമാനാണ്, അവിടുത്തെ വിധികള്‍ നീതിയുക്തവുമാണ്” (സങ്കീര്‍ത്തനങ്ങള്‍ 119:137)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-22

ദൈവ സന്നിധിയിൽ എത്തിച്ചേരാൻ തീവ്രമായി ആഗ്രഹിക്കുമ്പോഴും "ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ തങ്ങളുടെ ഇഷ്ടങ്ങള്‍ ദൈവേഷ്ടത്തോടു പൂര്‍ണ്ണമായും ഐക്യപ്പെടുത്തികൊണ്ട്, അവന്റെ നന്മയില്‍ പങ്കാളികളാവുകയും ചെയ്തുകൊണ്ട്, അവരുടെ ഇപ്പോഴത്തെ അവസ്ഥയില്‍ പൂര്‍ണ്ണമായും സംതൃപ്തരായിക്കഴിയുന്നു. നമുക്ക്‌ ചിന്തിക്കുവാന്‍ കഴിയുന്നതിനുമപ്പുറം ശുദ്ധിയുള്ളവനാണ് ദൈവം. അശുദ്ധിയുടെ ഒരു തരിപോലും ഒരാത്മാവ് തന്നില്‍ കാണുകയാണെങ്കില്‍, ആ അശുദ്ധിയുമായി ദൈവസമക്ഷത്തേക്ക് പോകുന്നതിനു പകരം ആയിരം നരകത്തില്‍ പതിക്കുവാനായിരിക്കും ആ ആത്മാവ്‌ ഇഷ്ടപ്പെടുക." ജെനോവയിലെ വിശുദ്ധ കാതറിൻ

വിചിന്തനം:

നമ്മുടെ സഹനങ്ങള്‍ തടവിലാക്കപ്പെട്ട ആത്മാക്കള്‍ക്കായി വാഗ്ദാനം ചെയ്യുവാന്‍ തയ്യാറാണോ? ആത്മശോധന ചെയ്യുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »