category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകെസിവൈഎം നാളെ സംസ്ഥാന വ്യാപകമായി ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കും
Contentകൊച്ചി: രാജ്യത്തിന്റെ അഖണ്ഡതയും, മതേതര സ്വഭാവവും തകർക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കെസിവൈഎം സംസ്ഥാന സമിതി നാളെ ജനുവരി 26 റിപ്പബ്ലിക് ദിനം ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കും. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ ദൈവാലയങ്ങളിലും കെ.സി.വൈ.എം. യൂണിറ്റുകളുടെ നേതൃത്വത്തിൽ പൊതുജനങ്ങളേയും വിശ്വാസികളെയും ഉൾപ്പെടുത്തി ദേശീയ പതാക ഉയർത്തുകയും, ഭരണഘടനയുടെ ആമുഖം വായിക്കുകയും, ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും, ബോധവത്കര റാലികൾ നടത്തുവാനും സംസ്ഥാന സമിതി ആഹ്വാനം നല്‍കി. എല്ലാ ഇടവകളിലും ഭരണഘടന സംരക്ഷണ ദിനം സമുചിതമായി ആചരിക്കുവാൻ വേണ്ട ക്രമീകരണങ്ങൾ രൂപത സമിതികൾ ചെയ്യണമെന്ന് കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-01-25 10:44:00
Keywordsകെസിവൈഎം
Created Date2020-01-25 10:19:49