India - 2026

കെസിവൈഎം നാളെ സംസ്ഥാന വ്യാപകമായി ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കും

സ്വന്തം ലേഖകന്‍ 25-01-2020 - Saturday

കൊച്ചി: രാജ്യത്തിന്റെ അഖണ്ഡതയും, മതേതര സ്വഭാവവും തകർക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കെസിവൈഎം സംസ്ഥാന സമിതി നാളെ ജനുവരി 26 റിപ്പബ്ലിക് ദിനം ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കും. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ ദൈവാലയങ്ങളിലും കെ.സി.വൈ.എം. യൂണിറ്റുകളുടെ നേതൃത്വത്തിൽ പൊതുജനങ്ങളേയും വിശ്വാസികളെയും ഉൾപ്പെടുത്തി ദേശീയ പതാക ഉയർത്തുകയും, ഭരണഘടനയുടെ ആമുഖം വായിക്കുകയും, ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും, ബോധവത്കര റാലികൾ നടത്തുവാനും സംസ്ഥാന സമിതി ആഹ്വാനം നല്‍കി. എല്ലാ ഇടവകളിലും ഭരണഘടന സംരക്ഷണ ദിനം സമുചിതമായി ആചരിക്കുവാൻ വേണ്ട ക്രമീകരണങ്ങൾ രൂപത സമിതികൾ ചെയ്യണമെന്ന് കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »