category_idEditor's Pick
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅരും കൊലയ്ക്കെതിരെ നമ്മുക്ക് ഒറ്റക്കെട്ടായി പ്രതികരിക്കാം
Content1971 ആഗസ്റ്റ് പത്തിനാണ് ജീവനെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് ഭാരതത്തില്‍ ക്രൂരമായ ഗര്‍ഭഛിദ്ര നരഹത്യക്ക് നിയമപരമായ അംഗീകാരം നല്കിയത്. ഇരുപതു ആഴ്ച വരെ പ്രായമായ ഗര്‍ഭസ്ഥ ശിശുക്കളെ വധിക്കുവാന്‍ അനുവാദം നൽകികൊണ്ടായിരിന്നു 'മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്റ്റ്' എന്ന പേരില്‍ നിയമ നിര്‍മ്മാണം. അന്ന് മുതല്‍ ഇക്കാലയളവില്‍ ഭാരതത്തില്‍ ഭ്രൂണഹത്യയിലൂടെ മുപ്പതു കോടിയിലധികം ശിശുക്കള്‍ കൊല്ലപ്പെട്ടുവെന്ന് പ്രമുഖ പ്രോലെെഫ് വെബ്സൈറ്റായ ലെെെവ് ആക്ഷൻ കണക്കുകള്‍ സഹിതം ചൂണ്ടിക്കാട്ടുന്നു. പ്രതിവര്‍ഷം 1.56 കോടി കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ മാത്രം ഗര്‍ഭഛിദ്രത്തിന് ഇരയാകുന്നതെന്ന് അന്താരാഷ്ട്ര പ്രോലൈഫ് സംഘടനയായ ഹ്യൂമന്‍ ലൈഫ് ഇന്‍റര്‍നാഷ്ണലും കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ഇന്ത്യയിൽ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയിട്ട് 49 വര്‍ഷം പിന്നിടുമ്പോള്‍ ഗര്‍ഭഛിദ്രത്തിനുള്ള പുതിയ വാതായനം തുറന്നു കൊടുത്തുക്കൊണ്ട് കൂട്ടക്കുരുതിക്ക് പച്ച ക്കൊടി കാണിക്കുവാന്‍ നമ്മുടെ ഭരണകൂടം ഒരുങ്ങുന്നുവെന്ന വാര്‍ത്ത നമ്മള്‍ ഈ ദിവസങ്ങളില്‍ അറിഞ്ഞു കാണും. അര നൂറ്റാണ്ട് പഴക്കമുള്ള 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് ഭേദഗതി ചെയ്യാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയതോടെ ആറ് മാസം വരെ പ്രായമായ ഗര്‍ഭസ്ഥ ശിശുക്കളെ അബോര്‍ഷനിലൂടെ വധിക്കാമെന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. നിലവിൽ 20 ആഴ്ച വരെ മാത്രമേ ഗർഭഛിദ്രത്തിനു അനുമതി നൽകിയിരുന്നുള്ളു. എന്നാല്‍ ഇരുപത്തിനാല് ആഴ്ച വരെ ക്രൂരമായ നരഹത്യ നടത്താമെന്നാണ് പുതിയ ഭേദഗതി അനുശാസിക്കുന്നത്. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ കുഞ്ഞിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഭരണകൂടത്തിന് ഇനി അധികം കടമ്പകളില്ല. അതീവ ഗുരുതരമായ ഈ സാഹചര്യത്തില്‍ കിരാതവും മനുഷ്യത്വരഹിതവുമായ നടപടിക്കെതിരെ പ്രതിഷേധിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. എം‌ടി‌പി ആക്ട് ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറി ജനറല്‍ ജയ്ദീപ് ഗോവിന്ദ് എന്നിവര്‍ക്ക് സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ പെറ്റീഷനില്‍ ദയവായി ഒപ്പ് രേഖപ്പെടുത്തുക. മനുഷ്യത്വരഹിതമായ ഈ അരുംകൊലയ്ക്കെതിരെ നമ്മുക്ക് ഒരുമിച്ച് പ്രതികരിക്കാം. {{ നിവേദനത്തിൽ sign ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }} ദയവായി ഈ പെറ്റീഷന്‍ പരമാവധി ആളുകളിലേക്ക് എത്തിക്കുവാന്‍ പരിശ്രമിക്കുമല്ലോ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-02-01 20:07:00
Keywordsഗര്‍ഭ, ഇന്ത്യ
Created Date2020-02-01 19:42:50