category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'പ്രവാസികളുടെ മൃതദേഹം കൊണ്ടുവരുവാൻ സർക്കാർ ഇടപെടണം'
Contentകൊച്ചി: കൊറോണ വൈറസ് മൂലമല്ലാതെ വിദേശ രാജ്യങ്ങളിൽവെച്ച് മരിച്ചവരുടെ മൃതശരീരം സ്വന്തം നാട്ടിൽ എത്തിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രമിക്കണമെന്ന് കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ്‌ സാബു ജോസ് ആവശ്യപ്പെട്ടു. അർഹിക്കുന്ന ആദരവ് മൃതശരീരത്തിന് ലഭിക്കേണ്ടതുണ്ട്. മാതാപിതാക്കൾ, ജീവിത പങ്കാളികൾ, മക്കൾ എന്നിങ്ങനെ വേർപെട്ടുപോയവരെ കാണുവാനോ ആദരാജ്ഞലികൾ അർപ്പിക്കാനോ കഴിയാത്തത് ഏറെ വേദനാജനകമാണ്. ജോലിയും വരുമാനവുമില്ലാത്ത വിഷമിക്കുന്ന പ്രവാസികളെ, പരിശോധനയ്ക്ക് ശേഷം നമ്മുടെ നാട്ടിൽ എത്തിക്കണം. നിശ്ചിത ദിവസം ക്വാറന്റെയിനിൽ താമസിപ്പിച്ച ശേഷം ഭവനങ്ങളിൽ എത്തിക്കുവാനും ശ്രമിക്കണം. വിദേശത്തു വിഷമിക്കുന്നവരുടെ വിവരശേഖരണം ഉടനെ ആരംഭിക്കണം. രോഗികൾ, ഗർഭിണികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-04-26 08:43:00
Keywordsപ്രവാസി
Created Date2020-04-26 08:44:39