India - 2026

'പ്രവാസികളുടെ മൃതദേഹം കൊണ്ടുവരുവാൻ സർക്കാർ ഇടപെടണം'

സ്വന്തം ലേഖകൻ 26-04-2020 - Sunday

കൊച്ചി: കൊറോണ വൈറസ് മൂലമല്ലാതെ വിദേശ രാജ്യങ്ങളിൽവെച്ച് മരിച്ചവരുടെ മൃതശരീരം സ്വന്തം നാട്ടിൽ എത്തിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രമിക്കണമെന്ന് കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ്‌ സാബു ജോസ് ആവശ്യപ്പെട്ടു. അർഹിക്കുന്ന ആദരവ് മൃതശരീരത്തിന് ലഭിക്കേണ്ടതുണ്ട്. മാതാപിതാക്കൾ, ജീവിത പങ്കാളികൾ, മക്കൾ എന്നിങ്ങനെ വേർപെട്ടുപോയവരെ കാണുവാനോ ആദരാജ്ഞലികൾ അർപ്പിക്കാനോ കഴിയാത്തത് ഏറെ വേദനാജനകമാണ്.

ജോലിയും വരുമാനവുമില്ലാത്ത വിഷമിക്കുന്ന പ്രവാസികളെ, പരിശോധനയ്ക്ക് ശേഷം നമ്മുടെ നാട്ടിൽ എത്തിക്കണം. നിശ്ചിത ദിവസം ക്വാറന്റെയിനിൽ താമസിപ്പിച്ച ശേഷം ഭവനങ്ങളിൽ എത്തിക്കുവാനും ശ്രമിക്കണം. വിദേശത്തു വിഷമിക്കുന്നവരുടെ വിവരശേഖരണം ഉടനെ ആരംഭിക്കണം. രോഗികൾ, ഗർഭിണികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »