India - 2026

അനുരഞ്ജന ആഹ്വാനവുമായി ഇഗ്നാത്തിയോസ് അഫ്രേം പാത്രിയാർക്കീസ് ബാവ കേരളത്തിൽ

പ്രവാചകശബ്ദം 12-11-2026 - Thursday

കൊച്ചി: അഞ്ച് ദിവസത്തെ സന്ദർശനത്തിനായി മലങ്കര യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ കേരളത്തിൽ. മുളന്തുരുത്തി സൂനഹദോസ് 150ാം വാർഷികത്തോടനുബന്ധിച്ചാണ് ബാവ കേരളത്തിൽ എത്തിയത്. സഭാ തർക്കത്തിൽ ഇരുവിഭാഗവും അനുരഞ്ജനത്തിന് സമാധാനത്തിനും ശ്രമിക്കണമെന്ന് ബാവ പറഞ്ഞു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയെ സഭ നേതൃത്വവും സർക്കാർ പ്രതിനിധികളും ചേർന്നാണ് സ്വീകരിച്ചത്. മലങ്കര സഭകളുടെ ചരിത്രത്തിൽ നാഴികക്കല്ലായ മുളന്തുരുത്തി സുനഹദോസിന്റെ 150ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ബാവ കേരളത്തിൽ എത്തിയിരിക്കുന്നത്. നാളെ പതിമൂന്നാം തീയതി സുനഹദോസിന്റെ ഭാഗമായുള്ള പ്രത്യേക മുറോൻ കൂദാശ നടക്കും. ബാവയുടെ കാർമികതത്വത്തിലാണ് കൂദാശ.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »