News - 2024

19 ദിവസത്തിനിടെ 17 ആക്രമണം: പുതുവര്‍ഷത്തില്‍ ഭാരതത്തില്‍ ക്രൈസ്തവ പീഡനം രൂക്ഷം

സ്വന്തം ലേഖകന്‍ 22-01-2020 - Wednesday

ന്യൂഡല്‍ഹി: പുതുവര്‍ഷം ആരംഭിച്ച് ഒരു മാസം തികയും മുന്‍പ് തന്നെ ഭാരതത്തിലെ ക്രൈസ്തവ പീഡനം രൂക്ഷം. ജനുവരി 19 വരെയുള്ള ദിവസങ്ങൾക്കിടയിൽ ക്രൈസ്തവർക്കെതിരെ 17 ആക്രമണങ്ങൾ നടന്നതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അറുപത്തി ഒന്‍പതോളം ക്രൈസ്തവ വിശ്വാസികളെ ഈ ആക്രമണങ്ങൾ കാര്യമായി ബാധിച്ചു. സംഘടനയുടെ ഹെൽപ് ലൈൻ നമ്പറിൽ വിവിധ ആളുകള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്. അതേസമയം ഇതിലും ഏറെ പീഡന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെന്നാണ് സൂചന.

മുന്‍ വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടുകള്‍ക്ക് സമാനമായി ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ കൂടുതലും നടന്നിരിക്കുന്നത് ഉത്തർപ്രദേശിലാണ്. വര്‍ഷത്തിന്റെ ആരംഭത്തിൽ തന്നെ പത്തോളം സ്ഥലങ്ങളിൽ ക്രിസ്ത്യൻ ചടങ്ങുകൾ വിലക്കു വന്നിരിന്നു. അടുത്തിടെ വാഷിംഗ്ടണ്‍ ആസ്ഥാനമായ പ്രമുഖ അന്താരാഷ്ട്ര സന്നദ്ധ സംഘടന ഓപ്പണ്‍ ഡോഴ്സ് പുറത്തുവിട്ട 'വേള്‍ഡ് വാച്ച് ലിസ്റ്റ്' റിപ്പോര്‍ട്ട് പ്രകാരം ലോകത്തില്‍ ക്രൈസ്തവ പീഡനം നടക്കുന്ന രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. വരും നാളുകളില്‍ പീഡനത്തിന്റെ തോത് ഉയരാനും സാധ്യതയുണ്ടെന്ന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »