India - 2024

ഇന്ത്യയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ വനിതയ്ക്കുള്ള ടാലന്റ് റിക്കാർഡ് കത്തോലിക്ക സന്യാസിനിയ്ക്ക്

പ്രവാചകശബ്ദം 10-03-2024 - Sunday

കാസർഗോഡ്: ഇന്ത്യയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ വനിതയ്ക്കുള്ള ടാലന്റ് റിക്കാർഡ് ബുക്കിൻ്റെ നാഷണൽ റിക്കാർഡിന് സാമൂഹിക പ്രവർത്തകയും കത്തോലിക്ക സന്യാസിനിയുമായ സിസ്റ്റർ ജയ ആൻ്റോ മംഗലത്ത് അർഹയായി. 57 വയസിനുള്ളിൽ 117 പേർക്ക് രക്തദാനം നടത്തിയാണ് സിസ്റ്റർ ജയ ദേശീയ റിക്കാർഡ് സ്ഥാപിച്ചത്. ബി പോസിറ്റീവ് ഗ്രൂപ്പുകാരിയായ സിസ്റ്റർ ജയ 1987ൽ പതിനെട്ടാമത്തെ വയസിലാണ് ആദ്യമായി രക്തദാനം നടത്തിയത്.

ഒരു വ്യക്തിക്ക് ഒരു വർഷം നാല് പ്രാവശ്യം മാത്രമാണ് രക്തദാനം നടത്താൻ നിയമം അനുവദിക്കുന്നത്. ഈ പരിധിക്കുള്ളിൽനിന്നുകൊണ്ടാണ് സിസ്റ്റർ ജയ നാല്‍പ്പത് വർഷത്തിനുള്ളിൽ 117 പേർക്ക് രക്തദാനം നടത്തിയത്. ഗിന്നസ് വേൾഡ് റിക്കാർഡ് ഹോൾ ഡേഴ്സിന്റെ സംസ്ഥാന പ്രസിഡൻ്റ് ഗിന്നസ് സത്താർ ആദുരാണ് സിസ്റ്ററിന്റെ നേട്ടം മഹാരാഷ്ട്ര ആസ്ഥാനമായുള്ള ടാലന്റ് റിക്കാർഡ് ബുക്കിൻ്റെ ശ്രദ്ധയിലെത്തിച്ചത്.


Related Articles »