News - 2024

എൽജിബിടി പ്രവർത്തകർ ക്രിസ്തു രൂപം വികൃതമാക്കി: സംഭവ സ്ഥലത്ത് നേരിട്ടെത്തി അപലപിച്ച് പോളിഷ് പ്രധാനമന്ത്രി

പ്രവാചക ശബ്ദം 31-07-2020 - Friday

വാര്‍സോ: പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയിൽ കഴിഞ്ഞദിവസം ക്രിസ്തുവിന്റെ രൂപം എൽജിബിടി പ്രവർത്തകർ നശിപ്പിച്ച സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് പോളിഷ് പ്രധാനമന്ത്രി മാറ്റ്യൂസ് മോറാവീക്കി. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് മോറാവീക്കി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. അക്രമം നടന്ന ദിവസം തന്നെ മാറ്റ്യൂസ് മോറാവീക്കി സംഭവസ്ഥലത്തെത്തിയിരിന്നു. ലംഘിക്കാൻ പാടില്ലാത്ത ചില നിയന്ത്രണ രേഖകൾ ഉണ്ടെന്നും എന്നാൽ ഈ നിയന്ത്രണ രേഖകൾ എൽജിബിടി പ്രവർത്തകർ ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം നവമാധ്യമങ്ങളില്‍ കുറിച്ചു. വാര്‍സോയിലെ ക്രിസ്തു രൂപം ഒരു മത ചിഹ്നം മാത്രമല്ലെന്നും, തലസ്ഥാന നഗരിയുടെ ചരിത്രത്തിന് സാക്ഷിയായ ഒരു സ്മാരകമാണെന്നും പോളിഷ് പ്രധാനമന്ത്രി പറഞ്ഞു.

മറ്റ് സംസ്കാരങ്ങളെ ബഹുമാനിക്കാത്ത ആളുകളിൽ നിന്നും വാര്‍സോ നഗരത്തിന് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നാസികൾ രാജ്യത്ത് നടത്തിയ അതിക്രമങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് മാറ്റ്യൂസ് മോറാവീക്കി അഭിപ്രായപ്പെട്ടു. കലാ സാഹിത്യ, സാംസ്കാരിക, മേഖലകളിലും തീവ്രഇടതുപക്ഷ വിഭാഗങ്ങൾ തങ്ങളുടെ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുകയാണ്. മറ്റ് പാശ്ചാത്യ രാജ്യങ്ങൾ ചെയ്ത തെറ്റ് തങ്ങൾ ആവർത്തിക്കില്ല. സഹിഷ്ണുത മറ്റു കിരാത പ്രവർത്തനങ്ങളിലേക്ക് നയിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ന്യൂനപക്ഷത്തിന്റെ ചിന്താഗതികൾ ഭൂരിപക്ഷത്തിന്റെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്നും പോളിഷ് പ്രധാനമന്ത്രി പറഞ്ഞു. വാര്‍സോയിലെ ഹോളിക്രോസ് ബസലിക്കയുടെ മുമ്പിൽ സ്ഥിതി ചെയ്തിരുന്ന ക്രിസ്തു രൂപമാണ് തീവ്ര ഇടതുപക്ഷ പ്രവർത്തകർ എല്‍‌ജി‌ബി‌ടി ഫ്ലാഗും മറ്റും ഉപയോഗിച്ച് വികൃതമാക്കാന്‍ ശ്രമിച്ചത്. ഇതിനെതിരെ ദേശീയ തലത്തില്‍ തന്നെ പ്രതിഷേധ സ്വരമുയരുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »