Wednesday Mirror - 2024

കന്ധമാലില്‍ ഹൈസ്‌കൂൾ ജോലി വെടിഞ്ഞ് ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യമേകിയ അധ്യാപകന്‍ | ലേഖന പരമ്പര- ഭാഗം 19

ആന്‍റോ അക്കര / പ്രവാചക ശബ്ദം 06-01-2021 - Wednesday

കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ‍ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും ‍ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും ‍ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ ‍ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് ‍ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

"യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ ‍ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ ‍ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് ‍ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ ‍ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന ‍ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് ‍ ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ ‍ ലേഖന പരമ്പരയുടെ പതിനാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

മരിക്കേണ്ടി വന്നാലും യേശുവിനെ തള്ളി പറയില്ലെന്ന് തറപ്പിച്ചു പറഞ്ഞ കന്ധമാല്‍ ക്രൈസ്തവര്‍ ‍ ലേഖന പരമ്പരയുടെ പതിനഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ ക്രൈസ്തവര്‍ നേരിട്ട പുനര്‍പരിവര്‍ത്തനത്തിന്റെ ഭീകരത ‍ ലേഖന പരമ്പരയുടെ പതിനാറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ താരശൂന്യ ക്രിസ്‌തുമസിലെ തീവ്രസാക്ഷ്യം ‍ ലേഖന പരമ്പരയുടെ പതിനേഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ നിറം മങ്ങിയ ക്രിസ്തുമസ് ‍ ലേഖന പരമ്പരയുടെ പതിനെട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ബല്ലിഗുഡ സർക്കാർ ഹൈസ്‌കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായിരുന്നു നാഗാർജുൻ പ്രധാൻ. ഒഴിവു സമയത്ത് പരിസരത്തെ കുട്ടികൾക്ക് ട്യൂഷൻ കൊടുത്തിരുന്ന അദ്ദേഹത്തോട് ഹിന്ദുക്കൾക്ക് വലിയ മതിപ്പായിരുന്നു. അതുകൊണ്ടുതന്നെ ക്രൈസ്തവവിരുദ്ധ കലാപകാലത്ത് അദ്ദേഹത്തെ ആക്രമിക്കാൻ മതഭ്രാന്തന്മാർ മുതിർന്നില്ല. അതേസമയം ക്രൈസ്തവനായ നാഗാർജുൻ ഇനിമേൽ ഹിന്ദുകുട്ടികളെ പഠിപ്പിക്കാൻ പാടില്ലെന്ന് അവർ തീരുമാനിച്ചു. താമസിയാതെ എളുപ്പവഴി കണ്ടെത്തി. നാഗാർജുനും അമ്മയും ഭാര്യയും മകളും കൂടി ഒരു ഹിന്ദു ഭവനത്തിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ക്രൈസ്തവനായ വാടകക്കാരനെ ഉടനെ ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം വീട് തീവച്ച് നശിപ്പിക്കുമെന്നും അവർ ഉടമസ്ഥനെ ഭീഷണിപ്പെടുത്തി. കേൾക്കേണ്ട താമസം അയാൾ നാഗാർജുനനെ കുടുംബസമേതം പുറത്താക്കി.

ഇതിനിടയിൽ ബല്ലിഗുഡയിൽ നിന്ന് 70 കി.മീ. അകലെ ഉദയഗിരിയ്ക്കടുത്തുള്ള നാഗാർജുനന്റെ വീട് കൊള്ളയടിച്ചിരുന്നു. ആ പ്രദേശത്തെ ധനിക കുടുംബങ്ങളിലൊന്നിൽ ജനിച്ചുവളർന്ന അദ്ദേഹത്തിന് പത്തു ലക്ഷം രൂപയുടെ വസ്തുവകകളാണ് നഷ്ടമായത്. നാഗാർജുൻ കുടുംബസമേതം അഭയാർത്ഥി കേന്ദ്രത്തിലേക്ക് മാറി, അവിടത്തെ ദുരിതജീവിതം മടുത്ത്, നാഗാർജുൻ ഭുവനേശ്വറിൽ വാടക വീട്ടിലേക്ക് മാറി. ഏഴുമാസം വാടകവീട്ടിൽ താമസിച്ചതോടെ നാഗാർജുനന്റെ കീശ കാലിയായി. ചെലവുകുറഞ്ഞ താമസസൗകര്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ, കന്ധമാലിലെ ക്രൈസ്തവർ കൂട്ടത്തോടെ സലിയസാഹി ചേരിയിലേക്കു നീങ്ങുന്നകാര്യം അദ്ദേഹത്തിന്റെ കാതുകളിലെത്തി.

വാടക ചുരുക്കാൻ നാഗാർജുൻ, ആ ചേരിയിൽ തുറസായ ഒരു സ്ഥലം വാങ്ങിച്ച് താൽക്കാലിക ഭവനം പണിതീർത്തു. വൈകാതെ അവിടെ താമസം തുടങ്ങി. "അങ്ങോട്ടു തിരിച്ചുചെല്ലാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ല. എന്തിനാണ് വെറുതെ ജീവൻ പണയപ്പെടുത്തി അപമാനിതരാകുന്നത്?" അദ്ധ്യാപക ജോലി തുടരുവാനായി കന്ധമാലിലേക്ക് എന്തുകൊണ്ടാണ് മടങ്ങി പോകാത്തത് എന്ന ചോദ്യത്തിന് നാഗാർജുൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. അതിനിടയ്ക്ക് സ്വന്തം ഗ്രാമത്തിലേയ്ക്കും ബല്ലിഗുഡയിലേക്കും ഏതാനും തവണ നാഗാർജുൻ പോയിരുന്നു. അക്രമിസംഘങ്ങളുടെ മനോഭാവത്തിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലായിരുന്നു. ഹിന്ദുവാകാൻ തയ്യാറുണ്ടെങ്കിൽ മാത്രമേ അവിടേക്ക് തിരിച്ചുചെല്ലാൻ അനുവദിക്കുകയുള്ളുവെന്ന് അവർ നാഗാർജുനനോട് ആവർത്തിച്ചു.

ജോലിക്കുവേണ്ടി ഒരിക്കലും വിശ്വാസം ഉപേക്ഷിക്കുവാൻ മനസ്സില്ലാത്ത നാഗാർജുൻ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ ബല്ലിഗുഡ സ്‌കൂളിൽനിന്ന് അവധി തരണമെന്ന്, സർക്കാർ ഉദ്യോഗസ്ഥൻമാർക്ക് കത്തെഴുതി. "ഈ ചേരിയിൽ താമസിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ എന്റെ ജോലിയെക്കാളും പ്രധാനം വിശ്വാസമാണ്. അതുകൊണ്ടാണ് ഞങ്ങൾ ഇപ്പോഴും ഇവിടെ താമസിക്കുന്നത്," അദ്ദേഹം വിശദീകരിച്ചു.

"വിശ്വാസത്തിനുവേണ്ടി ഞങ്ങൾ നൽകുന്ന വിലയാണിത്," 2009 ജൂലൈ മാസത്തിൽ ചേരിയ്ക്കടുത്ത് വാടകയ്‌ക്കെടുത്ത കെട്ടിടത്തിൽ ഇവാഞ്ചലിക്കൽ സഭയുടെ ഞായറാഴ്ച്ച ശുശ്രൂഷയിൽ പങ്കെടുത്തതിന് ശേഷം നാഗാർജുൻ പറഞ്ഞു. ഏകദേശം രണ്ടു വർഷങ്ങൾക്കു ശേഷം ഞാൻ നാഗാർജുനനെ വീണ്ടും കണ്ടുമുട്ടിയപ്പോൾ അദ്ദേഹം വികാരഭരിതനായിരുന്നു: "ഞാൻ വളരെ സന്തോഷവാനാണ്. കാരണം ദൈവം എന്റെ ജോലി എനിക്ക് തിരികെ തന്നിരിക്കുന്നു." 2011 ഏപ്രിൽ 3-ന് സലിയാസാഹി ചേരിയിലായിരുന്നു ഞങ്ങളുടെ പുന:സമാഗമം. സർക്കാരിന്റെ അനുവാദം കൂടാതെ രണ്ടരവർഷക്കാലം വിട്ടുനിന്ന ഹൈസ്‌കൂളിൽ ജോലിക്ക് തിരികെ പ്രവേശിക്കുവാൻ അനുവാദം ലഭിച്ചതനുസരിച്ച്, ബല്ലിഗുഡയിലേക്ക് പുറപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പാണ് ഞാൻ നാഗാർജുനനെ കണ്ടുമുട്ടിയത്.

ബല്ലിഗുഡ സ്‌കൂളിൽ തുടർച്ചയായി ജോലിക്ക് ഹാജരാകാത്തതിന് വിദ്യാഭ്യാസ വകുപ്പ് അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും സർക്കാർ ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. നാഗാർജുൻ പലതവണ സർക്കാർ കാര്യാലയങ്ങൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. അദ്ദേഹം മന:മുരുകി പ്രാർത്ഥിച്ചു. ഭാഗ്യത്തിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ നേരിൽ കാണുന്നതിന് നാഗാർജുനന്‌ അവസരം ലഭിച്ചു. ആ അധികാരി ജോലിയിൽ തുടരുന്നതിന് പച്ചക്കൊടി കാട്ടി.

"ദൈവമാണ് എന്നെ രക്ഷിച്ചത്, വിശ്വാസത്തിനു ഭംഗം വരാതെ തന്നെ, വിശ്വാസവും ജോലിയും നിലനിറുത്തുവാൻ കഴിഞ്ഞതിൽ എനിക്കുള്ള സന്തോഷം വാക്കുകളിൽ ഒതുക്കാൻ പറ്റില്ല. ഇത് എന്നെ സംബന്ധിച്ച് വലിയ അനുഗ്രഹമായി," നാഗാർജുൻ സാക്ഷ്യപ്പെടുത്തി. "ദുസ്സഹമായിരുന്നു ഈ ചേരിയിലെ ജീവിതം. പക്ഷേ വിശ്വാസം ഒന്നു കൊണ്ടുമാത്രമാണ് ഞങ്ങൾക്ക് ഇവിടെ ജീവിക്കാൻ സാധിച്ചത്," ഭാര്യയും മക്കളുമൊത്ത് രണ്ട് വർഷക്കാലം ചീഞ്ഞുനാറുന്ന ചേരിയിൽ ജീവിച്ചതിനെക്കുറിച്ച് ആ അദ്ധ്യാപകൻ പറഞ്ഞു.

ചേരിവാസത്തിന്റെ രണ്ടാം പകുതിയിൽ നാഗാർജുൻ തന്റെ പ്രതികൂല സാഹചര്യത്തെ അവസരമാക്കി തീർത്തു. കന്ധമാലിലെ അഭയാർത്ഥികളുടെയും ചേരിനിവാസികളുടെയും 120 കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം കൊടുക്കുന്നതിന് ഒരു ക്രൈസ്‌തവ സാമൂഹ്യപ്രവർത്തകൻ തുടങ്ങിയ റെയിൻബോ സ്‌കൂളിന്റെ പ്രധാന അദ്ധ്യാപകനായി നാഗാർജുനൻ സ്ഥാനമേറ്റു. ഒരു വർഷം അവിടെ സേവനം ചെയ്‌തപ്പോഴായിരുന്നു സർക്കാർ ജോലി തിരിച്ചുകിട്ടിയത്.

തുടരും... (അടുത്ത ബുധനാഴ്ച: കന്ധമാലിലെ ഉജ്ജ്വലവും സജീവവുമായ ക്രൈസ്തവ വിശ്വാസം)

➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക    


Related Articles »