News - 2024

ക്രൈസ്തവരുടെ നിലവിളി കേൾക്കാൻ തയാറാകണം: നൈജീരിയന്‍ പ്രസിഡന്‍റിനോട് ദേശീയ മെത്രാന്‍ സമിതി

പ്രവാചക ശബ്ദം 15-01-2021 - Friday

അബൂജ: രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളിൽ ആശങ്കയിലായിരിക്കുന്ന ക്രൈസ്തവരുടെ നിലവിളി കേൾക്കാൻ തയാറാകണമെന്ന് പ്രസിഡന്റ് മുഹമ്മദു ബുഹാരിയോട് ദേശീയ മെത്രാന്‍ സമിതി. ഒർലു രൂപതയിലെ മുന്‍ ബിഷപ്പിന്റെ സംസ്കാര ചടങ്ങിൽ സംസാരിക്കവേയാണ് നൈജീരിയന്‍ മെത്രാന്‍ സമിതി പ്രസിഡന്റ്, ആർച്ച് ബിഷപ്പ് അഗസ്റ്റിൻ അകുബെസെ ഇക്കാര്യം പറഞ്ഞത്. നൈജീരിയയിലെ അരക്ഷിതാവസ്ഥയിൽ ഗവൺമെന്റിന്റെ നയത്തിനെതിരെ സ്വരമുയർത്തിയ ധീരരായ മതനേതാക്കളോടും ക്രൈസ്തവരോടും അക്രൈസ്തവരോടും തങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും വസ്തുനിഷ്ഠമായ വിമർശനങ്ങളോടുള്ള പ്രതികരണം പക്വതയുടെ അടയാളമാണെന്ന് ഭരണകൂടത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഒരു മതനേതാവും ഇല്ല, അതോടൊപ്പം തന്നെ ജനങ്ങളുടെ ജീവിതവും, സ്വത്തും സുരക്ഷിതമല്ലാത്തപ്പോൾ അവരുടെ വേദന യഥാർഥത്തിൽ അനുഭവിക്കുകയും അതിൽ പ്രതികരിക്കാതിരിക്കുകയും ചെയ്യുന്ന ഒരു യഥാർത്ഥ മതനേതാവുമില്ല. സുരക്ഷിതമായ ജീവിതത്തിനായി നിലവിളിക്കുകയും, പുതിയ അവസരങ്ങൾ ആവശ്യപ്പെടുകയും, നിലവിലുള്ള പാർട്ടികളെ എല്ലാം ഭരണത്തിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്യുമ്പോൾ അവരെ ഗൗരവമായി കാണണം. അല്ലാതെ ഇടുങ്ങിയ സമീപനം ശരിയല്ല. ആർച്ച് ബിഷപ്പ് അഗസ്റ്റിൻ അകുബെസെ ചൂണ്ടിക്കാട്ടി. ഫെഡറൽ സർക്കാരിനെതിരെ സംസാരിക്കുകയും ക്രിയാത്മകമായി വിമർശിക്കുകയും ചെയ്യുന്നതോടൊപ്പം, നീതിയും, സമാധാനവും വാഴുന്ന, എല്ലാവർക്കും അഭിവൃദ്ധി നല്‍കുന്ന ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിൽ ഞങ്ങളുടെ പ്രാർത്ഥനയും സഹകരണവും ഉണ്ടാകുമെന്നും സർക്കാരിന് ഞങ്ങൾ ഉറപ്പ് നൽകുന്നു. ദിവംഗതനായ ബിഷപ്പ് ഒച്ചിയാഗ പ്രവർത്തിക്കുകയും പോരാടുകയും ചെയ്ത ആശയങ്ങൾ അതായിരുന്നു. തന്റെ പൗരോഹിത്യത്തിന്റെ 60 വർഷക്കാലം, മെച്ചപ്പെട്ട നൈജീരിയയ്ക്കായി അദ്ദേഹം പ്രാർത്ഥിച്ചുകൊണ്ടിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.

ആഗോളതലത്തില്‍ വലിയ രീതിയില്‍ ക്രൈസ്തവര്‍ അടിച്ചമര്‍ത്തപ്പെടുന്ന രാജ്യമാണ് നൈജീരിയ. രാജ്യത്ത് നടമാടുന്ന അരക്ഷിതാവസ്ഥ എക്കാലത്തെയുംക്കാൾ ഉയർന്ന നിലയിലാണ്. കൊള്ളക്കാരുടെയും, ബൊക്കോഹറാം പോലുള്ള തീവ്രവാദി സംഘടനകളുടെയും ശക്തമായ സ്വാധീനത്താല്‍ അനേകം നൈജീരിയക്കാരാണ് അനുദിനം കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നത്. ഇതിനെതിരെ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന തണുപ്പൻ സമീപനത്തെയാണ് രാജ്യത്തെ കത്തോലിക്ക മെത്രാന്‍ സമിതി രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »