News - 2024

അമേരിക്കയില്‍ ഭ്രൂണഹത്യ അനുകൂലികള്‍ കത്തോലിക്ക ദേവാലയം അസഭ്യ ചുവരെഴുത്തുകളാല്‍ വികൃതമാക്കി

പ്രവാചകശബ്ദം 13-10-2022 - Thursday

മിഷിഗണ്‍: അമേരിക്കയിലെ മിഷിഗണ്‍ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കത്തോലിക്ക ദേവാലയം ഭ്രൂണഹത്യ അനുകൂലികള്‍ അസഭ്യ ചുവരെഴുത്തുകളാല്‍ വികൃതമാക്കി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 8ന് ഈസ്റ്റ് മിഷിഗന്‍ അവെന്യൂവിലെ ചര്‍ച്ച് ഓഫ് റിസറക്ഷന്‍ ദേവാലയത്തില്‍ അതിക്രമിച്ച് കയറിയ മൂന്ന്‍ പേരാണ് ദേവാലയത്തിന്റെ നടപ്പാതയിലും, വാതിലിലും, സൈന്‍ബോര്‍ഡിലും ഭ്രൂണഹത്യ അനുകൂല മുദ്രാവാക്യങ്ങളും, കത്തോലിക്ക വിരുദ്ധ മുദ്രാവാക്യങ്ങളും പെയിന്റ് ചെയ്ത് വികൃതമാക്കിയത്. ആക്രമണത്തിന്റെ വീഡിയോ ദേവാലയ നേതൃത്വം പുറത്തുവിട്ടിരിന്നു. സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് ലാന്‍സിങ്ങ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. അമേരിക്കയില്‍ ദേശവ്യാപകമായി ഭ്രൂണഹത്യ നിയമപരമാക്കിയ റോ വി. വേഡ് വിധിയെ അട്ടിമറിച്ചതുമായി ബന്ധപ്പെട്ടതും ക്രിസ്തീയ വിശ്വാസത്തെ അപലപിക്കുന്നതുമായ മുദ്രാവാക്യങ്ങളാണ് എഴുതിയിരിക്കുന്നത്.

കോടതിയെ അബോര്‍ട്ട് ചെയ്യുക, ക്രിസ്ത്യന്‍ ദേശീയതയുടെ അന്ത്യം എന്നീ മുദ്രാവാക്യങ്ങളാണ് നടപ്പാതയിലെ പടികള്‍ക്ക് മുന്‍പിലായി എഴുതിയിരിക്കുന്നത്. ഇതിനിടയിലായി തലകീഴായ കുരിശും വരച്ച് ചേര്‍ത്തിട്ടുണ്ട്. ദേവാലയത്തിന്റെ വാതിലുകളിലും തലകീഴായ കുരിശുകള്‍ പെയിന്റ് ചെയ്തിട്ടുണ്ട്. ഫെമിനിസം ഫാസിസമല്ല, പുരുഷാധിപത്യം തകരട്ടെ, വിധി പുനസ്ഥാപിക്കുക, തുടങ്ങിയ വിവിധങ്ങളായ മുദ്രാവാക്യങ്ങളും നടപ്പാതയില്‍ എഴുതിയിട്ടുണ്ട്. ദേവാലയത്തിന്റെ എല്‍.ഇ.ഡി സൈന്‍ബോര്‍ഡും മുദ്രാവാക്യങ്ങള്‍ കൊണ്ട് വികൃതമാക്കിയിട്ടുണ്ട്. “എല്ലാ ക്രിസ്ത്യന്‍ ദേശീയവാദികളേയും കൊല്ലുക” എന്നാണ് സൈന്‍ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ഏതാണ്ട് 15,0000-ഡോളറിന്റെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നു ദേവാലയ വികാരിയായ ഫാ. സ്റ്റീവ് മാറ്റ്സണ്‍ വെളിപ്പെടുത്തി.

വൃത്തികേടാക്കിയവരോട് തങ്ങള്‍ ക്ഷമിക്കുകയാണെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഫാ. മാറ്റ്സണ്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭ്രൂണഹത്യയ്ക്കു വിധേയയായ ഒരു ഇടവകാംഗം അതിനു ശേഷം തനിക്കുണ്ടായ മാനസാന്തരത്തെ കുറിച്ചുള്ള സാക്ഷ്യം ആക്രമണം നടന്നതിന്റെ തലേദിവസം നല്‍കിയിരുന്നു. ഇതായിരിക്കാം അക്രമികളെ ചൊടിപ്പിച്ചതെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്കെതിരെയുള്ള ഭ്രൂണഹത്യ അനുകൂലികളുടെ ആക്രമണങ്ങള്‍ പതിവായിരിക്കുകയാണ്. കത്തോലിക്ക സഭ ഭ്രൂണഹത്യ എന്ന മാരക തിന്മയ്ക്കെതിരെ സ്വീകരിക്കുന്ന ശക്തമായ നിലപാടാണ് ഇവരെ ചൊടിപ്പിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »