News

കത്തോലിക്ക സന്യാസ വ്രതവും ദാരിദ്ര്യവും: രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 44ാമത്തെ ക്ലാസ് നാളെ

പ്രവാചകശബ്ദം 03-02-2023 - Friday

സന്യാസത്തിൽ എന്തിനാണ് ദാരിദ്ര്യം? ദരിദ്രനായിരിക്കുന്നത് പുണ്യമാണോ? ദാരിദ്ര്യം അകറ്റാനല്ലേ സഭ ശ്രമിക്കുന്നത്, അപ്പോൾ പിന്നെ ദാരിദ്ര്യ വ്രതമെടുക്കുന്നത് പുണ്യമാകുമോ? ദരിദ്രനായിരിക്കുന്നതുകൊണ്ട് മാത്രം ഒരാൾ സ്വർഗ്ഗത്തിൽ പോകുമോ? സന്യാസ ദാരിദ്ര്യം ഏറ്റെടുത്തവർ വസ്തുവകകളും ഭവനവും ഉപയോഗിക്കുന്നത് ശരിയാണോ? എന്താണ് സന്യാസ ദാരിദ്ര്യത്തിന്റെ ഉള്ളർത്ഥം? തുടങ്ങീ വിശ്വാസ ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 44മത്തെ ക്ലാസ് നാളെ ശനിയാഴ്ച (ഫെബ്രുവരി 4, 2023) നടക്കും.

'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പര പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് നയിക്കുന്നത്. ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് തത്സമയ ഓണ്‍ലൈന്‍ ക്ലാസ് നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം നിരവധി പേരാണ് ക്ലാസില്‍ സജീവമായി പങ്കെടുക്കുന്നത്.

ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. തിരുസഭയെ കുറിച്ചു വ്യക്തവും ലളിതവുമായ ആഴത്തിലുള്ള പഠനവും സംശയങ്ങള്‍ക്കുള്ള ചോദ്യോത്തര വേളയും സെഷനില്‍ ക്രമീകരിച്ചിട്ടുണ്ട്. വൈദികര്‍ക്കും സന്യസ്തര്‍ക്കും മതാധ്യപകര്‍ക്കും യുവജനങ്ങള്‍ക്കും ഓരോ അല്‍മായ വിശ്വാസികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »