Wednesday Mirror - 2024

വിശുദ്ധ കുര്‍ബാനയ്ക്കു ഭിക്ഷക്കാരന്‍ വഴികാട്ടിയായപ്പോള്‍

തങ്കച്ചന്‍ തുണ്ടിയില്‍ 28-06-2017 - Wednesday

"ശിമയോന്‍ പത്രോസ് മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്. നീയാണു ദൈവത്തിന്റെ പരിശുദ്ധന്‍ എന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു" (യോഹന്നാന്‍ 6:68-69)

"നീയെന്‍റെ ഉള്ളത്തില്‍ വന്നാല്‍ അരുതാത്തതെല്ലാം അകലും" - വി. കുര്‍ബ്ബാന സ്വീകരണത്തിന്‍റെ സമയത്ത് പാടിയ ഒരു ഗാനത്തിന്‍റെ ഈരടികളാണ് മുകളില്‍ കുറിച്ചത്. ഇത്ര അര്‍ത്ഥവത്തായ വാക്കുകള്‍. വി. കുര്‍ബ്ബാനയില്‍ പങ്കെടുത്ത് വി.കുര്‍ബ്ബാന സ്വീകരിച്ച് ഈശോയുമായി ഒന്നുചേര്‍ന്ന്‍ ഇറങ്ങിയപ്പോഴൊക്കെ ജീവിതത്തില്‍ അത്ഭുതകരമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ബലിയര്‍പ്പണത്തിനുശേഷം പ്രവര്‍ത്തനമണ്ഡലത്തിലേക്ക് ഇറങ്ങണമെന്ന നിര്‍ബന്ധബുദ്ധി പ്രയോഗിക്കുന്നതിന്‍റെ കാരണം.

വിശപ്പും ദാഹവും സഹിച്ച് നമുക്ക് ജോലിയിലേര്‍പ്പെടാനോ അല്ലെങ്കില്‍ വിനോദങ്ങളിലേര്‍പ്പെടാനോ പോലും ബുദ്ധി മുട്ടാണ്. അതുകൊണ്ട് നാം വിശപ്പും ദാഹവും ശമിപ്പിച്ചതിനു ശേഷമാണല്ലോ പ്രവര്‍ത്തന മേഖലയിലേക്കു കടക്കുന്നത്. ഇപ്രകാരം ആത്മാവിന്‍റെ വിശപ്പും ദാഹവും ശമിപ്പിച്ച് ശക്തി പ്രാപിച്ചാല്‍ നമുക്ക് വിജയം ഉറപ്പാണ്. വാഹനം ഓടിക്കുമ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തണമെങ്കില്‍ ഇന്ധനം അതില്‍ നിറച്ചിട്ടുണ്ടാവണം. വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല വി.കുര്‍ബ്ബാനയുടെ ഫലം.

ഒരിക്കല്‍ എറണാകുളത്തു നിന്ന്‍ എന്‍റെ ബന്ധുവിനെ കൂട്ടിക്കൊണ്ടു വരാന്‍ പോകേണ്ടിവന്നു. സഹായത്തിന് എന്നെ വിളിച്ചു. കുര്‍ബ്ബാന കഴിഞ്ഞ് പോകാമെന്ന് ഞാന്‍ പറഞ്ഞു. 7.30 ന് എറണാകുളത്ത് എത്തണം. ആയതിനാല്‍ രാത്രി രണ്ടു മണിക്ക് ഇവിടെ നിന്ന്‍ യാത്ര പുറപ്പെടണം. എന്‍റെ കുര്‍ബ്ബാന മുടങ്ങുമെന്നതിനാല്‍ ഞാന്‍ യാത്രയ്ക്ക് താത്പര്യപ്പെട്ടില്ല. എറണാകുളത്തു ചെല്ലുമ്പോള്‍ കുര്‍ബ്ബാനയ്ക്കുള്ള സൗകര്യമൊരുക്കാമെന്ന് എല്ലാവരും പറഞ്ഞതിനാല്‍ ഞാന്‍ യാത്രയ്ക്ക് തയ്യാറായി. 6 മണിക്ക് എറണാകുളത്തെത്തി.

Must Read: ‍ “ക്രിസ്തു ജീവന്റെ അപ്പം”: 51 വര്‍ഷക്കാലം ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ചു ജീവിച്ച ഒരു സ്ത്രീയുടെ അത്ഭുത കഥ

വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നതിനാല്‍ എനിക്ക് യാതൊരു പരിചയവും അവിടെ ഉണ്ടായിരുന്നില്ല. 6 മണിയായപ്പോള്‍ ഞാന്‍ കുര്‍ബ്ബാനയുടെ കാര്യം പറഞ്ഞു. എല്ലാവരും അപ്പോള്‍ പറഞ്ഞതിപ്രകാരമാണ്. 'ഓ കുര്‍ബ്ബാന അതു സാരമില്ല തന്നെയുമല്ല അവിടെ അടുത്തെങ്ങും പള്ളിയുമില്ല.' ഇതെന്നെ ഏറെ വേദനിപ്പിച്ചു. ഞാനിപ്രകാരം പറഞ്ഞു. നിങ്ങള്‍ വാക്കു തന്നിട്ടാണ് ഞാന്‍ ഇവിടേക്ക് വന്നത്. നിങ്ങള്‍ വാക്കു പാലിച്ചേ മതിയാകൂ. ഇവിടെ അവരെല്ലാം പല കാഴ്ചകള്‍ കണ്ടു രസിക്കുകയും എന്‍റെ ആവശ്യം നിരാകരിക്കുകയും ചെയ്തു. ആ നിമിഷം ഞാനിപ്രകാരം ചിന്തിച്ചു. 'ഇപ്രകാരമുള്ള പല സാഹചര്യങ്ങളും എന്നെ സഹായിച്ച ഈശോയെ മാത്രം ആശ്രയിച്ചാല്‍ മതിയല്ലോ' ഉടന്‍ മനസ്സിലേക്ക് കുര്‍ബ്ബാനയിലെ ഒരു ഭാഗം കടന്നു വന്നു.

ഞാനീ മണ്ണില്‍ കഴിവോളം
ദൈവസ്തുതികള്‍ പാടീടും
അരചനിലോ നരനൊരുവനിലോ
ശരണം തേടാന്‍ തുനിയരുതേ
(സീറോ മലബാര്‍ സഭയുടെ കുര്‍ബ്ബാന ക്രമം)

ഇപ്രകാരമുള്ള അവസരങ്ങളില്‍ മനുഷ്യനില്‍ നിന്നും ആശ്രയം വിട്ട് ദൈവത്തില്‍ മാത്രം ശരണം പ്രാപിക്കുക. എന്‍റെ ഉള്ളിലുള്ള ദൈവത്തെ വിളിച്ചുണര്‍ത്തി ആവശ്യം അറിയിച്ചു. ആ നിമിഷം എന്‍റെ മുന്‍പില്‍ ഒരു യാചകന്‍ കൈനീട്ടിക്കൊണ്ട് വന്നു പറഞ്ഞു. വല്ലാതെ വിശക്കുന്നു. എന്തെങ്കിലും തരണം. ഇവിടെ രണ്ടു രീതിയിലുള്ള വിശപ്പുണ്ട്. ഇദ്ദേഹത്തിനു ഭക്ഷണം കഴിക്കാത്തതിനാല്‍ ശരീരത്തിന്‍റെ വിശപ്പും ദാഹവും. എനിക്ക് വിശുദ്ധ കുര്‍ബ്ബാനയില്ലാത്തതിനാല്‍ ആത്മാവിന്‍റെ വിശപ്പും ദാഹവും. ഞാനിപ്രകാരം ചിന്തിച്ചു. ആദ്യം ഇദ്ദേഹത്തിന്‍റെ ശരീരത്തിന്‍റെ വിശപ്പു മാറ്റാം.

അപ്പോള്‍ തീര്‍ച്ചയായും എന്‍റെ ആത്മാവിന്‍റെ വിശപ്പും ദാഹവും മാറ്റാന്‍ ഈശോ അവസരം തരും. ഞാന്‍ ഉടനെ പോക്കറ്റില്‍ നിന്നും എന്‍റെ കൈയില്‍ കിട്ടിയ രൂപയെടുത്ത്‌ അദ്ദേഹത്തിനു കൊടുത്തു. അദ്ദേഹത്തിന്‍റെ മുഖം പ്രകാശിച്ചു. കണ്ണുകള്‍ നിറഞ്ഞു. ആ നിമിഷം അദ്ദേഹത്തിന്‍റെ വയറു നിറഞ്ഞെന്നു എനിക്ക് തോന്നി. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഇവിടെ എവിടെയെങ്കിലും കത്തോലിക്കാ പള്ളിയുണ്ടോ. ഉടന്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ അതേപടി പകര്‍ത്തട്ടെ. "ഇവിടെ അടുത്ത് തന്നെ വി.അന്തോനീസിന്‍റെ ഒരു പള്ളിയുണ്ട്. ഉടന്‍ ചെന്നാല്‍ അവിടെ പൂജയും ഉണ്ട്."

ഞാന്‍ ഇദ്ദേഹത്തോടു ഞങ്ങളുടെ വാഹനത്തില്‍ കയറി ആ പള്ളി കാണിച്ചു തരാന്‍ പറഞ്ഞു. വളരെ സന്തോഷത്തോടെ അദ്ദേഹം വണ്ടിയില്‍ കയറി പള്ളി ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ഞങ്ങള്‍ ചെന്ന ഉടന്‍ അവിടെ കുര്‍ബ്ബാന നടന്നു. നിറകണ്ണുകളോടെ അദ്ദേഹം ദൈവത്തിനു നന്ദി പറയുന്നത് ഞാന്‍ കണ്ടു. ഞങ്ങള്‍ക്കെല്ലാം വേണ്ടത് ദൈവം ഒരുക്കി തന്നു. ദൈവസാന്നിധ്യസ്മരണ ഇല്ലാത്തതാണ് നമ്മുടെ പല പരാജയങ്ങള്‍ക്കും കാരണം.

You May Like: ‍ ദിവ്യകാരുണ്യത്തിന്റെ അത്ഭുത ശക്തിയെ പറ്റി പെന്തക്കോസ്ത പാസ്റ്റര്‍ നടത്തിയ പ്രഭാഷണം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു

നമ്മുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനേക്കാള്‍ വലിയവനാനെന്ന ചിന്ത എപ്പോഴും നമ്മെ നയിക്കണം. (1 യോഹന്നാന്‍ 4:4) ദൈവം എത്ര നല്ലവനാണെന്ന് അനുഭവിച്ചറിഞ്ഞവര്‍ അത് പ്രഘോഷിക്കാതിരിക്കാനാവില്ല. ഇത് പങ്കുവയ്ക്കുമ്പോള്‍ ഒത്തിരി ആനന്ദം അനുഭവപ്പെടാറുണ്ട്. വി. കുര്‍ബ്ബാന അനുഭവം പങ്ക് വയ്ക്കാന്‍ എത്ര ത്യാഗം സഹിച്ചും പോകാറുണ്ട്. ഈ അനുഭവത്തിലുള്ള ഒത്തിരിപ്പേരുമായി ബന്ധപ്പെടാനും സാധിച്ചിട്ടുണ്ട്.

പലരെയും കുര്‍ബ്ബാന അനുഭവത്തിലേക്ക് നയിക്കാന്‍ ഈശോ എന്നെ ഉപകരണമാക്കിയിട്ടുണ്ട്. വി. കുര്‍ബ്ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും മന:പൂര്‍വ്വം ബലി മുടക്കുകയില്ല. വി.കുര്‍ബ്ബാനയെ നിരസിക്കുന്ന (തള്ളിപ്പറയുന്ന) സഹോദരരേക്കുറിച്ചോര്‍ക്കുമ്പോള്‍ വേദന തോന്നാറുണ്ട്. യഥാര്‍ത്ഥത്തില്‍ വി.കുര്‍ബ്ബാനയുടെ വില മനസ്സിലാക്കാത്തതാണ് അതിന്‍റെ പ്രധാന കാരണം. ഈശോയുടെ വി.കുര്‍ബ്ബാനയെക്കുറിച്ചുള്ള പ്രബോധനം പലര്‍ക്കും ഇടര്‍ച്ചയുണ്ടാക്കി. (യോഹന്നാന്‍ 6:66).

പലരും പിരിഞ്ഞു പോയപ്പോള്‍ ഈശോ പന്ത്രണ്ടു പേരോടുമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ (യോഹന്നാന്‍ 6:67). ഇവിടെ ശിമയോന്‍ പത്രോസ് (നമ്മുടെ ആദ്യത്തെ മാര്‍പ്പാപ്പ) പറഞ്ഞ വാക്കുകള്‍ നമുക്കും തിരുസഭയോടു ചേര്‍ന്ന്‍‍ ഏറ്റുപറയാം. കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും നിത്യജീവന്‍റെ വചനം നിന്‍റെ പക്കലുണ്ട് (യോഹ. 6:66).

.................തുടരും.................

വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍...! - ഭാഗം XII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവിതത്തില്‍ ദൈവത്തിന് മഹത്വം നല്‍കാന്‍ തയാറാണോ? എങ്കില്‍......! - ഭാഗം XIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയിലെ യേശുവിനെ തിരിച്ചറിയുന്ന ക്രിസ്ത്യാനി, നീ എത്രയോ ഭാഗ്യവാന്‍..! - ഭാഗം XIV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയുടെ അത്ഭുതശക്തി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.......? - ഭാഗം XV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »