India

ആവേശമായി പാലാ രൂപത എസ്‌എം‌വൈ‌എം സംഗമം

സ്വന്തം ലേഖകന്‍ 15-10-2017 - Sunday

കുറവിലങ്ങാട്: സീറോമലബാര്‍ സഭയുടെ കീഴില്‍ രൂപീകരിക്കപ്പെട്ട സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് പാലാ രൂപതയുടെ പ്രഥമ യുവജന മഹാസമ്മേളനം വിശ്വാസപ്രഖ്യാപനത്തിന്റെയും യുവജന തീക്ഷ്ണതയുടെയും സാക്ഷ്യമായി. മര്‍ത്ത്മറിയം ഫൊറോന പള്ളി ആതിഥ്യമരുളിയ യുവജനസമ്മേളനത്തിനു മുന്നോടിയായി ദീപശിഖാ പ്രയാണത്തിലും റാലിയിലും രൂപതയിലെ 170 ഇടവകകളില്‍നിന്നുള്ള ആയിരങ്ങളാണ് പങ്കെടുത്തത്.

പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍നിന്നരംഭിച്ച വിശ്വാസ പ്രഖ്യാപന റാലി മര്‍ത്ത്മറിയം ഫെറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രസിഡന്റ് ഡാനി പാറയില്‍ പതാക ഏറ്റുവാങ്ങി. അര്‍ക്കദിയാക്കോന്മാരുടെ കബറിടത്തിങ്കല്‍നിന്നാരംഭിച്ച ദീപശിഖാപ്രയാണം രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ രൂപത വൈസ് പ്രസിഡന്റ് റൂബന്‍ ആര്‍ച്ചിന് ദീപശിഖ കൈമാറി ഉദ്ഘാടനംചെയ്തു.

ഫൊറോന ഓഡിറ്റോറിയത്തില്‍ നടന്ന യുവജന സമ്മേളനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ് ഡാനി പാറയില്‍ അധ്യക്ഷത വഹിച്ചു. സംഘടനയുടെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഛായാചിത്രം പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അനാഛാദനം ചെയ്തു. രൂപത ഡയറക്ടര്‍ ഫാ. കുര്യാക്കോസ് കാപ്പിലിപറന്പില്‍, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

വികാരി ജനറാള്‍ മോണ്‍.ജോസഫ് കുഴിഞ്ഞാലില്‍, ഫൊറോന വികാരി റവ.ഡോ.ജോസഫ് തടത്തില്‍, ദേശീയ ഡയറക്ടര്‍ ഫാ.ജോസഫ് ആലഞ്ചേരി, രൂപത വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ ഷൈനി, മേഖല ഡയറക്ടര്‍ ഫാ.മാത്യു വെങ്ങാലൂര്‍, ജനറല്‍ സെക്രട്ടറി ആല്‍വിന്‍ ഞായര്‍കുളം, വൈസ് പ്രസിഡന്റ് റിന്റു സിറിയക്, ദേശീയ കൗണ്‍സിലര്‍ ടെല്‍മ ജോബി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനാനന്തരം യുവജനങ്ങളുടെ കലാവിരുന്ന് നടന്നു. സീറോമലബാര്‍ സഭയിലെ ഏകീകൃത യുവജനപ്രസ്ഥാനമായി എസ്എംവൈഎം രൂപീകൃതമായതിനുശേഷമുള്ള ആദ്യ രൂപതാ സമ്മേളനമാണു ഇന്നലെ നടന്നത്.


Related Articles »