News - 2024

അയര്‍ലണ്ടിലെ മെത്രാൻ സിനഡിന്റെ തയ്യാറെടുപ്പുകൾക്കു നേതൃത്വം നല്‍കുക അല്‍മായ വനിത

പ്രവാചകശബ്ദം 21-06-2021 - Monday

ഡബ്ലിന്‍: അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നടക്കാനിരിക്കുന്ന ദേശീയ സിനഡിന്റെ തയ്യാറെടുപ്പ് ചുമതലകൾക്ക് നേതൃത്വം നൽകാൻ നിക്കോള ബ്രാഡി എന്ന വനിതയെ നിയമിച്ച് ഐറിഷ് മെത്രാൻ സമിതി. ദേശീയതലത്തിലും, അന്താരാഷ്ട്ര തലത്തിലും നിരവധി സമാധാനശ്രമങ്ങൾക്ക് മധ്യസ്ഥം വഹിച്ച നിക്കോള ബ്രാഡി, അയർലണ്ടിന്റെ ക്രൈസ്തവ പരമ്പര്യങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായിട്ടാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഐറിഷ് കൗൺസിൽ ഓഫ് ചർച്ചസിന്റെ ജനറൽ സെക്രട്ടറി പദവി വഹിക്കുന്ന ബ്രാഡിയെ സിനഡൽ സ്റ്റിയറിംഗ് ഗ്രൂപ്പിന്റെ അധ്യക്ഷ പദവിയിൽ നിയമിച്ച വിവരം ജൂൺ 14നാണ് മെത്രാന്മാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ബ്രാഡിയെ സഹായിക്കാൻ സഹ അധ്യക്ഷ പദവിയിൽ ലിമെറിക്ക് ബിഷപ്പ് ബ്രെണ്ടൻ ലീഹിയെയും, അല്‍മായ വിശ്വാസിയായ ആൻഡ്രൂ ഒ കല്ലഹനെയും നിയമിച്ചിട്ടുണ്ട്. സിനഡൽ പാതയിലൂടെയുള്ള യാത്രയ്ക്കു വത്തിക്കാനിലുളള മെത്രാൻ സമിതിയുടെ സെക്രട്ടറി ജനറൽ കർദ്ദിനാൾ മാരിയോ ഗ്രച്ച് അടക്കമുള്ളവരുടെ സഹായവും പ്രോത്സാഹനവും ഉണ്ടെന്ന് പത്രക്കുറിപ്പിൽ ഐറിഷ് മെത്രാൻ സമിതി വ്യക്തമാക്കി. വിശ്വാസികളുടെ ഇടയിൽ നിന്ന് 550 നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മെത്രാന്‍ സമിതി വെളിപ്പെടുത്തി. അയർലണ്ടിലെ സഭയിൽ വളരെയധികം പ്രധാനപ്പെട്ടതും, പ്രത്യാശ നിറഞ്ഞതുമായ നടപടിയായാണ് സിനഡിനെ നിക്കോള ബ്രാഡി വിശേഷിപ്പിച്ചത്. പുതിയ ദൗത്യം തന്നെ ഏൽപ്പിച്ചതിന് ബ്രാഡി നന്ദി രേഖപ്പെടുത്തി.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »