News
ജപ്പാനിൽ കത്തോലിക്ക സ്കൂൾ വിദ്യാർത്ഥിനികൾക്കു നേരെ കത്തിയാക്രമണം
സ്വന്തം ലേഖകന്‍ 30-05-2019 - Thursday
കവാസക്കി: ജപ്പാനിൽ കത്തോലിക്ക സ്കൂൾ വിദ്യാർത്ഥിനികൾക്കു നേരെയുണ്ടായ കത്തിയാക്രമണത്തിൽ പതിമൂന്നോളം വിദ്യാർത്ഥിനികൾക്കു കുത്തേറ്റു. ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കനേഡിയൻ മിഷ്ണറിമാർ 1961ൽ സ്ഥാപിച്ച കാരിത്താസ് എന്ന കത്തോലിക്ക സ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് അക്രമത്തിന് ഇരയായത്. ടോക്കിയോക്ക് സമീപമുള്ള കവാസക്കി നഗരത്തിൽ വിദ്യാർത്ഥിനികൾ സ്കൂൾ ബസിനായി കാത്തുനിൽക്കവേയാണ് അന്‍പത് വയസ്സു പ്രായം തോന്നിക്കുന്ന ഒരാൾ കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയത്.
പുലർച്ചെ 7:45നാണ് സംഭവം നടന്നത്. പന്ത്രണ്ടു വയസ്സുള്ള ഒരു പെൺകുട്ടിയും, മുപ്പത്തിയൊന്പത് വയസ്സുള്ള മധ്യവയസ്കനുമാണ് കൊല്ലപ്പെട്ടത്. അക്രമത്തിന് ശേഷം കത്തി സ്വന്തം കഴുത്തിൽ കുത്തി ആത്മഹത്യ ചെയ്തു. പരിക്കേറ്റ പതിമൂന്നു വിദ്യാർത്ഥിനികൾ ആറിനും, പന്ത്രണ്ടിനും മധ്യേ പ്രായമുള്ളവരാണെന്നാണ് ലഭിക്കുന്ന വിവരം.
More Archives >>
Page 1 of 455
More Readings »
താലിബാന്റെ തീവ്ര നിയമത്തിന് കീഴില്‍ അഫ്ഗാനി ക്രൈസ്തവര്‍ അനുഭവിക്കുന്നത് കൊടിയ പീഡനമെന്ന് അമേരിക്കന്‍ കമ്മീഷന്
കാബൂള്‍: ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാൻ അഫ്ഗാനിസ്ഥാന്റെ ആധിപത്യം ഏറ്റെടുത്തതിൻ്റെ നാലാം...

സ്വീഡനില്‍ 672 ടൺ ഭാരമുള്ള ക്രൈസ്തവ ദേവാലയത്തെ നീക്കിക്കൊണ്ടുള്ള ചരിത്രയാത്ര അവസാനഘട്ടത്തില്‍
സ്റ്റോക്ഹോം: സ്വീഡനിലെ വടക്കൻ ലാപ്ലാൻഡ് പ്രവിശ്യയിൽപ്പെട്ട കിരുണ നഗരത്തിലെ ചരിത്ര പ്രസിദ്ധമായ...

കെസിബിസി മദ്യവിരുദ്ധ സമിതി സമ്മേളനം നാളെ
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃസമ്മേളനം നാളെ രാവിലെ പത്തിന് പാലാരിവട്ടം പിഒസിയിൽ...

കാമറ നൺ സിസ്റ്റർ ലിസ്മി സിഎംസിക്ക് പുരസ്കാരം
പൂനെ: മാധ്യമരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കു നൽകുന്ന ജയിംസ് ആൽബെറിയോൺ പുരസ്കാരം കാമറ നൺ...

ലെയോ പതിനാലാമൻ പാപ്പയോടുള്ള ബഹുമാനാർത്ഥം ഫിലിപ്പീന്‍സ് സ്റ്റാമ്പുകള്‍ പുറത്തിറക്കി
മനില: വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി സ്ഥാനമേറ്റ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന ലെയോ...

ചുറ്റുമുള്ള ജനത്തോട് പലായനം ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചു; ഗാസ ഇടവക വികാരിയുടെ വെളിപ്പെടുത്തല്‍
ഗാസ: പാലസ്തീനികളെ മാറ്റിപ്പാർപ്പിക്കാനുള്ള പദ്ധതിയുമായി ഇസ്രായേൽ മുന്നോട്ട് പോകുന്നതിന്...
