India - 2025

കേരള കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന്റെ 2016 മുതല്‍ 2019 വരെയുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

അമൽ സാബു 06-04-2016 - Wednesday

കളമശ്ശേരി: കേരള കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന്റെ 2016 മുതല്‍ 2019 വരെയുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രില്‍ 3 മുതല്‍ 5 വരെ കേരള കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ കേന്ദ്ര കാര്യാലയമായ കളമശ്ശേരി എമ്മാവൂസില്‍, കെ.സി.ബി.സി.കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ജനറല്‍ ബോഡിയോഗത്തില്‍ വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. ദേശീയ സേവനസമിതി റവ.ഫാ.ജോസ് അഞ്ചാനിക്കല്‍, പ്രൊഫ. കോണ്‍സ്റ്റന്‍ന്റൈന്‍ ബി., സി.നിര്‍മ്മല്‍ എം.എസ്.എം.ഐ. എന്നിവര്‍ നേതൃത്വം കൊടുത്തു.

പുതിയ ഭാരവാഹികള്‍

ചെയര്‍മാന്‍- റവ.ഫാ.വര്‍ഗീസ് മുണ്ടയ്ക്കല്‍ കപ്പുച്ചിന്‍,

വൈസ് ചെയര്‍മാന്‍- ഷാജി വൈക്കത്തുപറമ്പില്‍ ഇടുക്കി.

സെക്രട്ടറി- സെബാസ്റ്റ്യന്‍ ജോസ് താന്നിക്കല്‍ കാഞ്ഞിരപ്പള്ളി.

ടീം അംഗങ്ങള്‍

ഫാ.അലോഷ്യസ് കുളങ്ങര - കോഴിക്കോട്

സി.മഹിമ എം.എസ്.ജെ.- എറണാകുളം

പോള്‍ വിജയകുമാര്‍- തിരുവന്തപുരം

ഡോ. പി.എല്‍. തോമസ്- ആലപ്പുഴ

കെ.എസ്.സുനിത- നെയ്യാറ്റിന്‍കര

ജെസ്സി ആന്റണി- കൊച്ചി


Related Articles »