Events - 2025
"ശാലോം മിഷന്‍ ഫയര്‍"- സ്കോട്ട്ലന്‍റില്‍ നിന്നും പ്രത്യേക കോച്ച്
സ്വന്തം ലേഖകന്‍ 10-04-2016 - Sunday
ഈ വരുന്ന മേയ് 28, 29, 30 ദിവസങ്ങളില്‍ മിഡ്-വെയില്‍സിലെ കെഫന്‍ലി പാര്‍ക്കില്‍ വച്ചു നടക്കുന്ന ശാലോം മിഷന്‍ ഫയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്കോട്ട്ലന്‍റില്‍നിന്നും കോച്ചുകള്‍ ക്രമീകരിക്കുന്നു. റവ. ഡോ. റോയി പാലാട്ടി, ഷെവ. ബെന്നി പുന്നത്തറ, ഡോ. ജോണ്‍ ദാസ്, റെജി കോട്ടാരം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഈ കാലഘട്ടത്തിന്‍റെ സുവിശേഷം പ്രഘോഷിക്കപ്പെടുമ്പോള്‍- ഈ യൂറോപ്യന്‍ മണ്ണില്‍ ജീവിക്കുന്ന ഓരോ മലയാളിക്കും, പാരമ്പര്യമായി പകര്‍ന്നു കിട്ടിയ ക്രൈസ്തവ സംസ്ക്കാരത്തില്‍ പിടിച്ചു നില്‍ക്കുവാനും വരും തലമുറയ്ക്കും ചുറ്റുമുള്ള സമൂഹത്തിനും ക്രിസ്തുവിനെ കൊടുക്കുവാനും ഈ ധ്യാനം ഉപകരിക്കും. ശാലോം മ്യൂസിക് ടീമിന്‍റെ അഭിഷേകം പകരുന്ന ഗാന ശുശ്രൂഷകളും ധ്യാനത്തിനു കൂടുതല്‍ ആത്മീയ ചൈതന്യം പകരും.
കേരളത്തില്‍ വളരെ ലളിതമായി തുടങ്ങിയ ശാലോം ശുശ്രൂഷകള്‍ ഇന്ന് ഇംഗ്ലീഷ് - മലയാളം ചാനലുകള്‍, ഇംഗ്ലീഷ്, മലയാളം, തമിഴ്, ജര്‍മന്‍, സ്പാനിഷ്, കൊറിയന്‍ തുടങ്ങിയ വിവിധ ഭാഷകളിലുള്ള മാഗസിനുകള്‍ വഴിയും ലോക സുവിശേഷവല്‍ക്കരണ ദൗത്യങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന മാധ്യമ ശുശ്രൂഷകള്‍ ഇതിനോടകം വളരെയധികം വളര്‍ന്നു കഴിഞ്ഞു.
വത്തിക്കാന്‍റെ അംഗീകാരത്തോടെ രണ്ടുവര്‍ഷം മുന്‍പു ആരംഭിച്ച ശാലോം വേള്‍ഡ് ചാനല്‍ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന 135 മില്യണ്‍ ജനങ്ങളിലേക്ക് സുവിശേഷ ദൂത് എത്തിക്കുക എന്ന ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. ആഗോളസഭ തന്നെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മാധ്യമ ശുശ്രൂഷകള്‍ അടുത്തറിയുവാനും നമ്മുടെ കഴിവിന്‍റെയും സാഹചര്യങ്ങളുടെയും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്, ഈ ശുശ്രൂഷകളില്‍ പങ്കാളികളാകുവാനും മിഷന്‍ ഫയര്‍ അവസരമൊരുക്കുന്നു.
സ്കോട്ട്ലന്‍റില്‍ നിന്നും ശാലോം മിഷന്‍ ഫയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക:
വര്‍ഗ്ഗീസ് (അബര്‍ഡീന്‍) 07857316072
ഷാജി (ഗ്ലാസ്സ്ഗ്ലോ) 07897350019
ബിജു (എഡിന്‍ബര്‍ഗ്) 07939830240
