India - 2025

കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് മൂന്ന് പുതിയ വികാരി ജനറാള്‍മാര്‍

അമല്‍ സാബു 14-04-2016 - Thursday

കാഞ്ഞിരപ്പള്ളി: ഫാ.അഗസ്റ്റ്യന്‍ പഴേപറമ്പില്‍, ഫാ.ജോര്‍ജ് ആലുങ്കല്‍, ഫാ.ഡോ.കുര്യന്‍ താമരശ്ശേരി എന്നിവരെ പുതിയ വികാരി ജനറാള്‍മാരായി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ നിയമിച്ചു. രൂപതയിലെ പാസ്റ്ററല്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, സംഘടനകള്‍, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ ചുമതല ഫാ.അഗസ്റ്റ്യന്‍ പഴേപറമ്പിലും, റാന്നി-പത്തനംതിട്ട മിഷന്റെ ചുമതല ഫാ.ജോര്‍ജ് ആലുങ്കലും വഹിക്കും.

കൂരിയ അഡ്മിനിസ്‌ട്രേഷന്‍, കൗണ്‍സിലുകള്‍, മാര്യേജ്-അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലുകള്‍, പ്രസിദ്ധീകരണങ്ങള്‍, പബ്ലിക് റിലേഷന്‍സ് എന്നിവയുടെ ചുമതല രൂപതാ ചാന്‍സലര്‍ കൂടിയായ ഫാ.ഡോ.കുര്യന്‍ താമരശ്ശേരിയും, പ്രോട്ടോസിഞ്ചെല്ലൂസിന്റെ ചുമതല സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസ് പുളിക്കലും വഹിക്കുന്നതാണെന്ന് രൂപതാ കേന്ദ്രം പത്രക്കുറിപ്പില്‍ അറിയിച്ചു.