Arts
പാപ്പായുടെ ജപ്പാന് സന്ദര്‍ശനം: തീം സോംഗ് പുറത്തിറങ്ങി
സ്വന്തം ലേഖകന്‍ 11-11-2019 - Monday
ടോക്കിയോ: ഫ്രാന്‍സിസ് പാപ്പായുടെ ജപ്പാന് സന്ദര്‍ശനത്തിനു ദിവസങ്ങള്‍ ശേഷിക്കേ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ തീം സോംഗ് ഔദ്യോഗികമായി പുറത്തിറക്കി. ദൈവത്തിന്റെ സാദൃശ്യത്തില്‍ ഓരോരുത്തര്‍ക്കും ജീവന് ദാനമായി ലഭിച്ചിരിക്കുന്നുവെന്നും സകല ജനതകളോടുമൊപ്പം നാമെല്ലാവരും നിത്യഗേഹത്തിലേയ്ക്ക് നയിക്കപ്പെടുകയാണെന്ന് ഗാനം പ്രകാശനം ചെയ്തുകൊണ്ട് ജപ്പാനിലെ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് പറഞ്ഞു.
എല്ലാ ജീവനെയും സംരക്ഷിക്കുക എന്നതാണ് ഈ പേപ്പല്‍ സന്ദര്‍ശന വിഷയം തന്നെയാണ് തീം സോംഗില്‍ ഉള്ളത്. ഫ്രാന്‍സിസ് പാപ്പാ 2015-ല്‍ പുറത്തിറക്കിയ ലൗദാത്തോ സീ എന്ന ചാക്രിക ലേഖനത്തിലെ ഉപസംഹാര പ്രാര്‍ത്ഥനയിലെ ഒരു ഭാഗമാണ് Protect all life (എല്ലാ ജീവനെയും സംരക്ഷിക്കുക) എന്നത്. പേപ്പല്‍ സന്ദര്‍ശനത്തിനായുള്ള ജപ്പാന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പേപ്പല്‍ ഗാനം ലഭ്യമാണ്. നവംബര്‍ 23 മുതല്‍ 26 വരെയാണ് പാപ്പായുടെ ജപ്പാന് സന്ദര്‍ശനം നടക്കുക.
More Archives >>
Page 1 of 8
More Readings »
ഈജിപ്തില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ വിവേചനം നേരിടുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്
കെയ്റോ: ഈജിപ്തില്‍ ക്രിസ്തു വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തവർ നിയമപരവും സാമൂഹികവുമായ വിവേചനം...

സീറോമലബാർ സഭയുടെ ആഭിമുഖ്യത്തിൽ മാഗ്നിഫിക്ക ഹ്യുമാനിത്താസിനെ കുറിച്ച് വെബ്ബിനാർ
കാക്കനാട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും (AI) ആധുനിക സാങ്കേതികവിദ്യകളുടെയും കാലഘട്ടത്തിൽ മാനവികത...

വ്യാജ ശിശുക്കടത്ത് കേസ്; 8 വര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റി കുറ്റവിമുക്തര്‍
റാഞ്ചി: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം 8 വര്‍ഷത്തോളം നടത്തിയ...

ഏറ്റവും എളിയ ജോലികളും ഏറ്റവും ഭാരിച്ച ഉത്തരവാദിത്തങ്ങളും ഒരേ സമർപ്പണത്തോടെ നിർവഹിച്ച വ്യക്തി: കർദ്ദിനാൾ റുയിനിയെ അനുസ്മരിച്ച് ലെയോ പാപ്പ
വത്തിക്കാൻ സിറ്റി: വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെയും...

ലോകത്തിന് യഥാർത്ഥ സ്വാതന്ത്ര്യം നൽകാൻ ക്രിസ്തുവിനു മാത്രമേ സാധിക്കൂ
"അതുകൊണ്ട് പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർത്ഥത്തിൽ സ്വതന്ത്രരാകും" (യോഹ 8:36)

ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ലെയോ പാപ്പയ്ക്കു സമ്മാനിച്ച് ആതിഥേയ രാജ്യങ്ങളുടെ പ്രതിനിധികള്‍
വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തിയ 2026 ഫിഫ ലോകകപ്പിന്റെ...






