Events - 2025

ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ദമ്പതീ ധ്യാനം മെയ് 30 മുതൽ വെയിൽസിൽ.

സ്വന്തം ലേഖകന്‍ 21-04-2016 - Thursday

വൈവാഹിക കൂദാശാ കർമ്മങ്ങൾ പുനരർപ്പണം നടത്തി വീണ്ടും ആശീർവദിക്കുക വഴി സ്വന്തം ജീവിതാന്തസ്സിനോട് കൂടുതൽ ചേർന്നുനിൽക്കുവാൻ വരുന്ന അവധിക്കാലത്ത് വീണ്ടും സെഹിയോൻ യു കെ ടീം വെയിൽസിലെ കെഫൻലീ പാർക്കിൽ ദമ്പതീ ധ്യാനം നടത്തുന്നു. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ മെയ് 30 മുതൽ ജൂൺ 2 വരെ നടക്കുന്ന ധ്യാനത്തിൽ കുടുംബജീവിതത്തിലെ വിവിധ തലങ്ങളെപ്പറ്റി, വൈദികർ, പ്രശസ്ത വചനപ്രഘോഷകർ, ഡോക്ടർമാർ, സൈക്കോളജിസ്റ്റ്, തുടങ്ങിയവരുടെ ക്ലാസുകൾ കൂടാതെ അനുഭവ സാക്ഷ്യങ്ങൾ, കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക ക്ലാസുകൾ എന്നിവയും ഉണ്ടായിരിക്കും.

കുമ്പസാരം,സ്പിരിച്വൽ ഷെയറിംങ് എന്നിവയ്ക്കും സൗകര്യമുണ്ട്. സഭയുടെ അടിസ്ഥാനം കുടുംബം എന്ന സന്ദേശവുമായി യൂറോപ്യൻ സംസ്കാരം നമ്മുടെ കുടുംബബന്ധങ്ങളെ എപ്രകാരം സ്വാധീനിക്കുന്നു എന്ന തിരിച്ചറിവോടുകൂടി, കുടുംബ നവീകരണം ലക്ഷ്യമിട്ട് സെഹിയോൻ യു കെ നടത്തുന്ന ഏറെ അനുഗ്രഹീതമായ ഈ ദൈവീക ശുശ്രൂഷയിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ബുക്കിംഗിനായി www.sehionuk.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക.

ടോമി- 07737935424.

ബെർളി- 07825750356.

അഡ്രസ്സ്. കെഫൻലീ പാർക്ക്.

മിഡ് വെയിൽസ്.

SY 16 4AJ.

ബുക്കിംഗിനായി ഇവിടെ ക്ലിക്ക് ചെയ്യുക