India - 2025
പെരുമാന്നൂര്‍ പള്ളിയില്‍ വി.ജോര്‍ജിന്റെ മാദ്ധ്യസ്ഥ തിരുനാളിന് കൊടിയേറി
അമല്‍ സാബു 22-04-2016 - Friday
കൊച്ചി: പെരുമാന്നൂര്‍ പള്ളിയില്‍ വിശുദ്ധ ജോര്‍ജിന്റെ മദ്ധ്യസ്ഥ തിരുനാളിന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ.ഫ്രാന്‍സിസ് കല്ലറക്കല്‍ കൊടിയേറ്റി. തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ.ഫ്രാന്‍സിസ് കല്ലറക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലിയും നടന്നു. പെരുമ്പള്ളി മറെല്ലോ പബ്ലിക് സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ്‌മോന്‍ ഒ.എസ്.ജെ വ്രചനപ്രഘോഷണം നടത്തി. വികാരി മോണ്‍ ജോണ്‍ ബോസ്‌കോ പനക്കല്‍, സഹവികാരി ഫാ. ഷൈന്‍ പോളി കളത്തില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
21ന് വൈകിട്ട് 5.30ന് ദിവ്യബലിക്ക് വള്ളുവള്ളി അമലോത്ഭവമാതാ പള്ളി വികാരി ഫാ. ജോര്‍ജ് മംഗലത്ത് മുഖ്യ കാര്‍മികത്വം വഹിക്കും. കളമശ്ശേരി സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ. ജോസികോച്ചാപ്പിള്ളി പ്രസംഗിക്കും. 8 മണിക്ക് സാംബാസ് കൊച്ചിന്‍ അവതരിപ്പിക്കുന്ന മെഗാഷോ. 22ന് വൈകിട്ട് 5.30ന് സീറോമലബാര്‍ റീത്തില്‍ ദിവ്യബലി, മുഖ്യകാര്‍മികന്‍ ഫാ. പോള്‍ കവലക്കാട്ട്, പ്രസംഗം ഫാ. മാത്യു കിലുക്കന്‍. 23ന് വൈകിട്ട് 5ന് വരാപ്പുഴ അതിരൂപത വികാരി ജനറല്‍ വെരി റവ. മോണ്‍സിഞ്ഞോര്‍ മാത്യു ഇലഞ്ഞിമറ്റത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. പ്രസംഗിക്കുന്നത് പെരുമ്പടപ്പ് ഹോളി ഫാമിലി ആശ്രമം സുപ്പീരിയര്‍ ഫാ.നെല്‍സണ്‍ ജോബ് ഒ.സി.ഡി. തുടര്‍ന്ന് 6.30ന് അന്തരിച്ച ഫാ. മൈക്കിള്‍ പനക്കലിന് പ്രണാമമര്‍പ്പിച്ചു കൊണ്ടുള്ള ഗാനസന്ധ്യ, 'സദാ മന്ദഹാസം'.
തിരുനാള്‍ ദിനമായ ഏപ്രില്‍ 24ന് വൈകിട്ട് 5ന് ആഘോഷപൂര്‍വ്വമായ തിരുനാള്‍ ദിവ്യബലിക്ക് വൈപ്പിന്‍ ഫൊറോന വികാരി വെരി റവ. ഫാ.മാത്യു ഡിക്കൂഞ്ഞ മുഖ്യകാര്‍മികത്വം വഹിക്കും. വരാപ്പുഴ അതിരൂപത പോസ്റ്റ് സിനഡ് കോര്‍ഡിനേറ്റര്‍ റവ.ഡോ.സ്റ്റാന്‍ലി മാതിരപ്പിള്ളി പ്രസംഗിക്കും. തുടര്‍ന്ന് ഇടവക ദിനാഘോഷവും പൊതു സമ്മേളനവും വിവിധ കലാ പരിപാടികളും. ഇടവക ദിനാഘോഷത്തിന് വരാപ്പുഴ അതിരൂപത ഫാമിലി യൂണിറ്റ് ഡയറക്ടര്‍ ഫാ. ആന്റണി അറക്കല്‍ മുഖ്യാതിഥിയായിരിക്കുമെന്ന് വികാരി മോണ്‍ ജോണ്‍ ബോസ്‌കോ പനക്കല്‍, സഹവികാരി ഫാ. ഷൈന്‍ പോളി കളത്തില്‍, ജനറല്‍ കണ്‍വീനര്‍ ജോണ്‍സണ്‍ ചൂരേപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.
