India - 2025
ബീഹാറിലെ ആദ്യത്തെ വെൽനെസ് സെന്ററിന് (Wellness Center) തുടക്കം കുറച്ചു കൊണ്ട് സിസ്റ്റേർസ് ഓഫ് ചാരിറ്റി ഓഫ് നസ്രത്ത്
സ്വന്തം ലേഖകന്‍ 22-04-2016 - Friday
പാറ്റ്ന്ന: സിസ്റ്റേർസ് ഓഫ് ചാരിറ്റി ഓഫ് നസ്രത്ത് (Sisters of Charity of Nazareth) -ന്റെ ഇന്ത്യയിലെ ആദ്യത്തെ വെൽനെസ് സെന്റർ പറ്റ്നയ്ക്കടുത്ത് മൊകാമയിൽ ഉത്ഘാടനം ചെയ്തു. ഏപ്രിൽ 20-ാം തീയതി ജസ്യൂട്ട് ആർച്ച് ബിഷപ്പ് വില്ലും ഡിസൂസയാണ് സെന്ററിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.
അലോപ്പതി മരുന്നുകൾക്ക് പകരമായുള്ള ചികിത്സാരീതികളാണ് സെന്ററിൽ ലഭിക്കുക.ആധുനിക ലോകത്തിന്റെതായ സമ്മർദ്ധങ്ങളില്‍ അകപ്പെടുന്ന ജനങ്ങൾക്ക് ആശ്വാസം നൽകാൻ വെൽനെസ് സെന്ററിന് കഴിയുമെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
കന്യാസ്ത്രീകൾ നടത്തുന്ന നസ്രത്ത് ആശുപത്രിയിൽ തന്നെയാണ് വെൽനസ് സെന്ററും പ്രവർത്തിക്കുന്നത്. കവിയും എഴുത്തുകാരിയുമായ ഭാവനാ ശേഖർ വിശിഷ്ട അതിഥിയായി ചടങ്ങിൽ പങ്കെടുത്തു. വെൽനെസ് സെന്റർ സമയത്തിന്റെ ആവശ്യമാണെന്ന്‍ അവർ പ്രസംഗത്തിൽ പറഞ്ഞു.
പുതിയ സംരംഭം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്, നസ്രത്ത് സഹോദരികളുടെ പറ്റ്നയിലെ പ്രൊവിൻഷ്യൽ സിസ്റ്റർ ബസന്തി ലക്റയും അഭിപ്രായപ്പെട്ടു. പ്രകൃതിചികിത്സയുടെ എല്ലാ പ്രവർത്തനങ്ങളും സെന്ററിൽ ലഭ്യമാണ്.
