India - 2025

'ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് ഇടയശുശ്രൂഷ നിര്‍വഹിച്ച സഭാശ്രേഷ്ഠന്‍'

പ്രവാചക ശബ്ദം 07-09-2020 - Monday

കൊച്ചി: മാനുഷികവും ക്രിസ്തീയവുമായ മൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് ഇടയശുശ്രൂഷ നിര്‍വഹിച്ച സഭാശ്രേഷ്ഠനായിരുന്നു കാലം ചെയ്ത ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. വൈദികനും മെത്രാനുമെന്ന നിലകളില്‍ വാക്കുകളിലും പ്രവൃത്തികളിലും സംശുദ്ധ വ്യക്തിത്വം അദ്ദേഹം സൂക്ഷിച്ചു.

കല്യാണ്‍ രൂപതയുടെ പ്രഥമ മെത്രാനെന്ന നിലയില്‍ ഭാരതസഭയില്‍ അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പതിഞ്ഞു. പിന്നീടു താമരശേരി രൂപതയുടെ മെത്രാനെന്ന നിലയിലും സ്തുത്യര്‍ഹമായ സഭാസേവനം അദ്ദേഹം നിര്‍വഹിച്ചു. വിശ്രമജീവിതത്തിലായിരുന്നെങ്കിലും മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ ആകസ്മിക നിര്യാണം നമ്മെയെല്ലാം അഗാധ ദുഃഖത്തിലാക്കുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ സഭയ്ക്കുള്ള ദുഃഖം രേഖപ്പെടുത്തുന്നതിനൊപ്പം ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നതായും മേജര്‍ ആര്‍ച്ച് ബിഷപ്പ് സന്ദേശത്തില്‍ പറഞ്ഞു.


Related Articles »