Events - 2025
യൂറോപ്പ് ഇവാൻജലൈസേഷൻ കോൺഫറൻസ് ജൂൺ 2 മുതൽ.
ബാബു ജോസഫ് 27-05-2016 - Friday
പ്രവാസ ജീവിതത്തെ നവസുവിശേഷവത്ക്കരണത്തിനുള്ള ദൈവവിളിയായി ഹൃദയത്തിൽ സ്വീകരിച്ച്, ക്രിസ്തുവിൽ ആഴപ്പെട്ട് ജീവിതത്തിന്റെ സമസ്ത മേഖലകളിലും, നാമറിയാതെ തന്നെ സുവിശേഷപ്രഘോഷകരായി മാറുവാൻ വഴിയൊരുക്കുക എന്ന ലക്ഷ്യവുമായി സെഹിയോൻ യു കെ യുടെ നേതൃത്വത്തിൽ ഈ അവധിക്കാലത്ത് വെയിൽസിൽ വച്ച് നാലു ദിവസത്തെ യൂറോപ്യൻ ഇവാൻജലൈസേഷൻ കോൺഫറൻസ് ജൂൺ 2 മുതൽ 5 വരെ നടക്കുന്നു. ഫാ.സോജി ഓലിക്കൽ നയിക്കുന്ന പൂർണ്ണമായും മലയാളത്തിൽ നടത്തപ്പെടുന്ന ഈ ധ്യാനത്തിൽ യു കെ യിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുളള മലയാളികൾ പങ്കെടുക്കും. കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും.
വിവിധ തലങ്ങളിലുള്ള സുവിശേഷ പ്രവർത്തനങ്ങളെപ്പറ്റി അറിയുവാനും,പഠിക്കുവാനും, പങ്കാളികളാകുവാനും ഏവർക്കും അവസരമൊരുക്കുന്ന ഈ ധ്യാനത്തിലേക്കുള്ള രജിസ്ട്രേഷൻ ഫീസ് 125 പൗണ്ടാണ്. കുട്ടികൾക്ക് പ്രായത്തിന് ആനുപാതികമായി കുറവുണ്ടായിരിക്കും. സെഹിയോൻ യു കെ യുടെ വെബ്സൈറ്റിൽ നേരിട്ടോ, ജോൺസൺ നോട്ടിംങ്ഹാം (07506810177) ജോസ് കുര്യാക്കോസ് (07414747573)എന്നിവർ മുഖേനയോ ധ്യാനത്തിനായി ബുക്കുചെയ്യാവുന്നതാണ്.
ബുക്കിംഗിനായി ഇവിടെ ക്ലിക്ക് ചെയ്യുക
