Faith And Reason - 2026

മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി സാംബിയയിൽ പ്രാർത്ഥനാദിനം ആചരിച്ചു

പ്രവാചക ശബ്ദം 17-02-2021 - Wednesday

ലുസാക്ക: കോവിഡ് മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലെ മെത്രാൻ സമിതിയുടെ ആഹ്വാനപ്രകാരം രാജ്യത്തു പ്രാർത്ഥനാദിനം ആചരിച്ചു. സഭകളുടെ ദേശീയ കൗൺസിലിനോടും സാംബിയയിലെ സുവിശേഷ സഖ്യത്തോടുമൊപ്പം ചേര്‍ന്നാണ് ഇക്കഴിഞ്ഞ ഞായറാഴ്ച പ്രാർത്ഥനാദിനം ആചരിച്ചത്. "ദൈവത്തിൽ ഞങ്ങൾ വിശ്വാസമർപ്പിക്കുന്നു" എന്നാണ് ഇന്റർനെറ്റുവഴി നടത്തിയ പ്രത്യേക പ്രാർത്ഥനാ സംഗമത്തിന് പേര് നൽകിയത്.

കൊറോണ വൈറസ് ബാധയുടെ രണ്ടാമത്തെ തരംഗം ഏറ്റവും കൂടുതൽ ബാധിച്ച ആഫ്രിക്കൻ രാജ്യങ്ങളിൽ ഒന്നാണ് സാംബിയ. തെക്കന്‍ ആഫ്രിക്കയിൽ വ്യതിയാനം സംഭവിച്ച വൈറസിന്റെ ബാധമൂലം ആദ്യത്തെ തരംഗത്തേക്കാൾ കൂടുതൽ മാരകമാണ് രണ്ടാമത്തെ തരംഗം. ഇതുവരെ 70,248 രോഗബാധിതരും 959 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാംബിയയിലെ സഭകൾ പ്രാർത്ഥനയ്ക്കായി ദിവസം മാറ്റിവെച്ചത്. ആഫ്രിക്കയെ കോവിഡിന്റെ ആദ്യ തരംഗം കാര്യമായി അലട്ടിയിരിന്നില്ല. എന്നാൽ ഈ അടുത്ത മാസങ്ങളിൽ മരണനിരക്കിന്റെ ആഗോള തോതായ 2.2നേക്കാൾ ഉയർന്ന് 2.5 ആയത് ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »