News - 2025
നൈജീരിയയില്‍ മൂന്നു സെമിനാരി വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി
പ്രവാചകശബ്ദം 13-10-2021 - Wednesday
അബൂജ: നൈജീരിയയിലെ കടുണ സംസ്ഥാനത്തുള്ള ക്രൈസ്റ്റ് ദി കിംഗ് മേജർ സെമിനാരിയിൽ നിന്നും മൂന്നു സെമിനാരി വിദ്യാർത്ഥികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. അപ്പസ്തോൽസ് ഓഫ് ഡിവൈൻ ചാരിറ്റി, ലിറ്റിൽ സൺസ് ഓഫ് ദി യൂക്കാരിസ്റ്റ് കോൺഗ്രിഗേഷൻ എന്നീ കോൺഗ്രിഗേഷനുകളിലെ നാലാം വർഷ ദൈവശാസ്ത്ര വിദ്യാർത്ഥികളെയാണ് ചാപ്പലില്‍ നിന്നും തട്ടിക്കൊണ്ടു പോയിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം ഏകദേശം നൂറ്റിഅന്‍പതോളം വിദ്യാർത്ഥികൾ സെമിനാരിയിൽ ഉണ്ടായിരുന്നു. സായുധരുടെ ആക്രമണത്തിൽ പരിക്കേറ്റ ആറുപേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.
വിദ്യാർഥികളുടെ മോചനത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്ന് സെമിനാരിയുടെ മേൽനോട്ട ചുമതലയുള്ള കഫൻഞ്ചാൻ രൂപതയുടെ ചാൻസിലർ ഫാ. ഇമ്മാനുവൽ ഒകോളോ പറഞ്ഞു. നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ഇവരെ തിരിച്ചു നൽകാൻ തട്ടിക്കൊണ്ടുപോയവരോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ തോമസ് ഹേയിൻ ജെൽഡേർൺ പറഞ്ഞു.
സെമിനാരി വിദ്യാർത്ഥികൾക്ക് ഉപദ്രവമൊന്നും ഏൽക്കാതെ തിരികെ മടങ്ങാനുള്ള സാഹചര്യം ലഭിക്കുന്നതിനുവേണ്ടി അദ്ദേഹവും വിശ്വാസി സമൂഹത്തോട് പ്രാർത്ഥനയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്മാരുടെ ജീവന് സുരക്ഷ നൽകണമെന്ന് തോമസ് ഹേയിൻ ജെൽഡേർൺ നൈജീരിയന്‍ സർക്കാരിനോട് ആവശ്യപ്പെട്ടു. 2020 ജനുവരി എട്ടാം തീയതി തീയതി കടുണ സംസ്ഥാനത്തെ തന്നെ ഗുഡ്ഷെപ്പേർഡ് സെമിനാരിയിൽ നിന്ന് നാല് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോയിരുന്നു. മൂന്നു പേരെ പിന്നീട് വിട്ടയച്ചുവെങ്കിലും 18 വയസ്സ് പ്രായമുണ്ടായിരുന്ന മൈക്കിൾ എന്നാഡി എന്ന സെമിനാരി വിദ്യാർത്ഥിയെ അവർ കൊലപ്പെടുത്തി.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
