India - 2024
ഡല്‍ഹിയില്‍ മതസൗഹാര്‍ദ ക്രിസ്തുമസ് വിരുന്ന്
പ്രവാചകശബ്ദം 22-12-2021 - Wednesday
ന്യൂഡല്‍ഹി: ഡല്‍ഹി ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹി വൈഎംസിഎയില്‍ മതസൗഹാര്‍ദ ക്രിസ്മസ് വിരുന്ന് ആഘോഷിച്ചു. ചടങ്ങില്‍ ഡല്‍ഹി ആര്‍ച്ച്ബിഷപ്പ് ഡോ. അനില്‍ കൂട്ടോ, ഫരീദാബാദ് രൂപതാധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര, ഗുരുഗ്രാം സിറോ മലങ്കര രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. വര്‍ഗീസ് വിനയാനന്ദ്, എംപിമാരായ തോമസ് ചാഴികാടന്‍, ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, അല്‍ഫോന്‍സ് കണ്ണന്താനം, ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ആതിഫ് റഷീദ് എന്നിവരുടെ സാന്നിധ്യം പരിപാടിയില്‍ ഉണ്ടായിരിന്നു.
ചിന്‍മയ മിഷന്‍ സെക്രട്ടറി സ്വാമി ശാന്താത്മാനന്ദ, ഡല്‍ഹി സിനഗോഗ് ഓണററി സെക്രട്ടറി റബ്ബി എസക്കിയേല്‍ ഐസക് മലേക്കര്‍, ആചാര്യ സുശീല്‍ മുനി മിഷന്‍ പ്രസിഡന്റ് ആചാര്യ വിവേക് മുനിജി മഹാരാജ്, ടെംപിള്‍ ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് ഇന്ത്യ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. എ.കെ. മര്‍ച്ചന്റ്, ഡല്‍ഹി ടൂറിസം ഡയറക്ടര്‍ ജഗദീപ് സിംഗ്, ലേഡി ശ്രീറാം കോളജ് അസോസിയേറ്റ് പ്രഫസര്‍ ഡോ. ഷെര്‍നാസ് കാമ, റീന ചാള്‍സ്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്ചിറ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.