Purgatory to Heaven. - July 2025
ദാനധര്‍മ്മം സ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ തുറക്കുന്നു
സ്വന്തം ലേഖകന്‍ 06-07-2023 - Thursday
“ദാനധര്‍മം മരണത്തില്‍ നിന്നു രക്ഷിക്കുന്നു; അതു സകല പാപങ്ങളും തുടച്ചു നീക്കുന്നു. പരോപകാരവും നീതിയും പ്രവര്‍ത്തിക്കുന്നവര്‍ ജീവിതത്തിന്റെ പൂര്‍ണത ആസ്വദിക്കും ” (തോബിത്ത് 12:9).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-6
നമ്മുടെ ദാനധര്‍മ്മങ്ങൾക്ക് ദൈവത്തിന്റെ മുൻപിൽ അത്യപൂർവ്വമായ വിലയുണ്ടന്നു നാം തിരിച്ചറിയണം. ഈ ഭൂമിയിൽ നാം ചെയ്യുന്ന ഓരോ ദാനധര്‍മ്മവും സ്വർഗ്ഗത്തിലെ ഓരോ നിക്ഷേപങ്ങളാണ്. അവ ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പിലെത്തുമ്പോള്‍ നമ്മുക്കും അത് ആർക്കു വേണ്ടി കാഴ്‌ചവക്കുന്നുവോ അവർക്കും ഗുണം ചെയ്യും തീർച്ച.
“ദാനധര്‍മ്മം ദൈവത്തിന്റെ ഒരു സുഹൃത്താണ്; ദൈവത്തിന്റെ സമീപത്തായി അവളെ എപ്പോഴും കാണുവാന്‍ സാധിക്കും. നമ്മള്‍ പരമാധികാരിയായ ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പിലെത്തുമ്പോള്‍ നമ്മെ കാണുവാനായി അവള്‍ പറന്ന് വരികയും, അവളുടെ ചിറകുകള്‍ കൊണ്ട് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.”.
(വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം).
വിചിന്തനം:
ശുദ്ധീകരണസ്ഥലത്ത് സഹനമനുഭവിക്കുന്ന പാവപ്പെട്ട ആത്മാക്കള്‍ക്കായി നിങ്ങള്‍ ചെയ്യുന്ന ഓരോ ദാനധര്‍മ്മവും വളരെ സന്തോഷത്തോടും എളിമയോടും കൂടി ചെയ്യുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
