Meditation. - July 2025
ദൈവം നല്കിയ ദാനത്തെ നാം സ്വീകരിച്ചിട്ടുണ്ടോ?
സ്വന്തം ലേഖകന്‍ 27-07-2016 - Wednesday
"കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക" (മത്തായി 5:24).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 27
ഓരോ ക്രിസ്ത്യാനിയുടേയും പദ സമ്പത്തില്‍ ചേര്‍ത്ത് വയ്‌ക്കേണ്ട ഒരു വാക്കുണ്ട്. പ്രത്യേകിച്ച് വെറുപ്പിന്റെയും അവിശ്വാസത്തിന്റേയും അതിര്‍ വരമ്പുകള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ ഈ വാക്കിന്റെ പ്രാധാന്യം ചെറുതൊന്നുമല്ല. ആ വാക്കാണ് രമ്യപ്പെടല്‍. ''കാഴ്ചവസ്തു വച്ചിട്ട് പോയി സഹോദരനോട് രമ്യതപ്പെടുക.'' എത്രയോ അര്‍ത്ഥവത്തായ വാക്കുകളാണിത്.
മാനുഷിക ബലഹീനതകള്‍ക്കോ വിദ്വേഷത്തിനോ കെട്ടിപ്പടുക്കാവുന്ന ഏത് കോട്ടയേക്കാള്‍ കെട്ടുറപ്പുള്ളതാണ് യേശുവിന്റെ ഈ വാക്കുകള്‍. ഓരോ മനുഷ്യജീവിയുടേയും ബോധ്യങ്ങളും മനോഭാവവും അവന്റെ ഹൃദയത്തെ കഠിനമാക്കുമ്പോള്‍ അവന്റെ ജീവിതത്തില്‍ ദൈവം നല്‍കുന്ന ദാനമാണ് ക്ഷമിക്കുവാനുള്ള മനസ്സ്. അവിടുത്തെ ഈ ദാനത്തെ ജീവിതത്തില്‍ നാം സ്വീകരിച്ചിട്ടുണ്ടോയെന്ന് വിചിന്തനം നടത്തേണ്ടിയിരിക്കുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഡ്രോഗദാ, 29.9.79).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
