Meditation. - July 2025

സത്യത്തിന്റെ മാര്‍ഗ്ഗത്തെ ഉയര്‍ത്തിക്കാട്ടുക

സ്വന്തം ലേഖകന്‍ 29-07-2016 - Friday

"നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും" (യോഹന്നാന്‍ 8:32).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 29

മനുഷ്യനു ദൈവം വ്യക്തിസ്വാതന്ത്ര്യം നല്കിയിരിക്കുന്നു. അവന്റെ ഇഛാശക്തി അവിടുത്തെ ദാനമാണ്. പക്ഷേ, ഈ സ്വാതന്ത്ര്യം മനുഷ്യന്‍ കീഴടക്കിയിരിക്കുന്നത് യുക്തി ഉപയോഗിക്കുവാനുമാണ്. എന്തും പ്രഖ്യാപിക്കാനോ, എന്തും വിശ്വസിക്കുവാനോ, മതകാര്യങ്ങളില്‍ എന്തും സ്ഥാപിക്കാനോ ഉള്ള അധികാരപത്രമാണ് ഈ സ്വാതന്ത്ര്യം എന്ന് നാം ധരിക്കരുത്. സത്യം സ്വാതന്ത്ര്യത്തെ വഴികാട്ടുന്നു. സ്വാതന്ത്ര്യം സത്യത്തിന് കീഴ്‌പ്പെട്ടിരിക്കുന്നു. നമ്മള്‍ ക്രിസ്ത്യാനികള്‍, മറ്റുള്ളവരുടെ വിശ്വാസത്തോടും മതസ്വാതന്ത്ര്യത്തോടും പരസ്പരബഹുമാനം പ്രഖ്യാപിക്കുമ്പോള്‍, അതേ സമയം തന്നെ സത്യത്തിന്റെ മാര്‍ഗ്ഗം ഉയര്‍ത്തിക്കാട്ടുകയും വേണം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 25.1.65).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »