Meditation. - August 2025

ആത്മീയ മേഖലയില്‍ നാം വാര്‍ദ്ധക്യം ബാധിച്ചവരാണോ?

സ്വന്തം ലേഖകന്‍ 01-08-2016 - Monday

''ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും'' (മത്തായി 7:7).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 1

പാപത്തിന്റെ വിവിധ മാര്‍ഗ്ഗങ്ങളില്‍ സന്തോഷം തേടി നടന്ന ശേഷം, വിശുദ്ധ അഗസ്റ്റിന്‍ ദൈവത്തോട് സംസാരിച്ചു, ''വൈകിയാണല്ലോ നിന്നെ ഞാന്‍ സ്‌നേഹിച്ചത്! ഞാന്‍ എന്റെ തന്നെ വ്യക്തിത്വത്തിന് വെളിയിലായിരുന്നപ്പോള്‍, നീ എന്റെ ഉള്ളിലുണ്ടായിരുന്നുവെന്ന്‍ ഞാന്‍ മനസ്സിലാക്കിയില്ലല്ലോ''. ഇന്ന്‍ നമ്മില്‍ പലരും ആത്മീയതയില്‍ വാര്‍ദ്ധക്യം ബാധിച്ച് ദൈവത്തെ മറന്ന് ജീവിക്കുന്നവരാണ്; ക്രിസ്തുവാണ് വഴിയും സത്യവും ജീവനുമെന്ന് വിശ്വസിക്കുവാന്‍ കൂട്ടാക്കാതെ ലൌകികതയുടെ പാത പിന്തുടരുന്നവരാണ് ഭൂരിഭാഗം പേരും.

തീര്‍ച്ചയായും, ഇത്തരക്കാരുടെ ജീവന്‍ അവരേക്കാള്‍ അധികമായി ദൈവത്തിന് പ്രിയപ്പെട്ടതാണ്. പലരുടേയും ഉള്ളില്‍ ദൈവത്തിനായുള്ള ദാഹമുണ്ടെങ്കിലും ഉദാസീനത ഇന്ന്‍ അനേകരെ കീഴ്പ്പെടുത്തിയിരിക്കുന്നു. പാപത്തിന്റെ ഈ അവസ്ഥയില്‍ നിന്ന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുവാനും, അവരുടെ ഉള്ളിലെ ദൈവീകവരം പുനര്‍ജീവിപ്പിക്കാനുമുള്ള ശക്തി അവര്‍ക്ക് ലഭിക്കുമാറാകട്ടെ.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലിയോണ്‍സ്, 5.10.86).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »