News

കോപ്റ്റിക് ക്രൈസ്തവരുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 23 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് വധശിക്ഷ

പ്രവാചകശബ്ദം 31-05-2023 - Wednesday

ട്രിപ്പോളി: എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലിബിയയില്‍ 21 കോപ്റ്റിക് ക്രൈസ്തവരുടെ തലയറുത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കുള്ള 23 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ലിബിയൻ കോടതി വധശിക്ഷയ്ക്കു വിധിച്ചു. ഈജിപ്ഷ്യൻ ക്രൈസ്തവരുടെ തലയറുത്ത സംഭവത്തിനു മുമ്പ് ട്രിപ്പോളിയിലെ കൊറിന്ത്യ ഹോട്ടലിൽ ഐഎസ് നടത്തിയ ആക്രമണത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടിരുന്നു. ഇതടക്കം നിരവധി കേസുകള്‍ പ്രതികള്‍ക്ക് നേരെ ചുമത്തിയിരിന്നു. പടിഞ്ഞാറൻ നഗരമായ മിസ്രതയിലെ അപ്പീൽ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 14 പേരെ ജീവപര്യന്തം തടവിനും ഒരാൾക്ക് 12 വർഷവും ആറു പേർക്കു 10 വർഷവും തടവുശിക്ഷയും കോടതി വിധിച്ചു.

2011-ലെ കലാപത്തിന് ശേഷം ലിബിയയെ വിഴുങ്ങിയ അരാജകത്വത്തിനിടെ ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ അധിനിവേശം ശക്തമാക്കുകയായിരിന്നു. ലിബിയയുടെ മുൻ ഭരണാധികാരിയായിരുന്നു മുമദ് അബു മിൻയാർ അൽ-ഖദ്ദാഫിയുടെ ജന്മസ്ഥലവും തീരദേശ നഗരവുമായ സിർട്ടെയും ഡെർണയും ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളാണ് ഇസ്ലാമിക തീവ്രവാദികള്‍ പിടിച്ചെടുത്തത്. ക്രൈസ്തവരെ അടക്കം നിരവധി പേരെ ഇക്കാലയളവില്‍ ക്രൂരമായി കൊലപ്പെടുത്തി.

2015 ഫെബ്രുവരി 12ന്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് (ISIL) അവരുടെ ഓൺലൈൻ മാസികയായ 'ഡാബിക്'ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെ നഗരത്തിൽ നിന്നു തട്ടിക്കൊണ്ടുപോയ 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യൻ നിർമ്മാണ തൊഴിലാളികളുടെ ഫോട്ടോകൾ പുറത്തുവിട്ടിരിന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 15നു സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇസ്ളാമിക സൂക്തങ്ങളുടെ അകമ്പടിയോടെ കഴുത്തറത്തായിരിന്നു കൊലപാതകം. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. അതേസമയം എട്ടു വർഷങ്ങൾക്ക് ശേഷമാണ് ക്രൈസ്തവ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് വിധിയുണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

Editor's Note: ‍ കത്തോലിക്ക സഭ ഒരിക്കലും വധശിക്ഷയെ അംഗീകരിക്കുന്നില്ല. ഏത് സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നു തിരുസഭ 2018-ല്‍ പ്രഖ്യാപിച്ചിരിന്നു. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്നുള്ള പ്രബോധനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം മാറ്റം വരുത്തുകയായിരിന്നു. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിലെ 2267-ാം ഖണ്ഡികയാണ് അന്നു മാറ്റംവരുത്തിയത്. കുറ്റവാളിയുടെ അനന്യതയും ഉത്തരവാദിത്വവും പൂർണ്ണമായും നിർണയിച്ചു കഴിഞ്ഞാൽ മനുഷ്യജീവിതങ്ങളെ അന്യായ അക്രമിയിൽ നിന്ന് ഫലപ്രദമായി സംരക്ഷിക്കുന്നതിനുള്ള ഏകമാർഗ്ഗമാണ് അതെങ്കില്‍ വധശിക്ഷ നടപ്പിലാക്കുന്നത് സഭയുടെ പരമ്പരാഗത പഠനം തടയുന്നില്ലായെന്നാണ് സി‌സി‌സി 2267ചൂണ്ടിക്കാട്ടിയിരിന്നത്.

ഇതിന് പകരമായാണ് വധശിക്ഷ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലായെന്ന് എഴുതിചേര്‍ത്തത്. വ്യക്തിയുടെ അലംഘനീയതയുടെയും അന്തസിന്റെയും മേലുള്ള കടന്നാക്രമണമായിട്ടാണു സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സഭ വധശിക്ഷയെ കാണുന്നതെന്ന് തിരുത്തിയ പ്രബോധനത്തില്‍ സഭ വ്യക്തമാക്കിയിരിന്നു. ലോകവ്യാപകമായി വധശിക്ഷ ഇല്ലാതാക്കാന്‍ സഭ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുമെന്നും പ്രബോധനത്തില്‍ അന്നു കൂട്ടിചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മാർപാപ്പയുടെ സെപ്റ്റംബര്‍ മാസത്തെ പ്രാർത്ഥന നിയോഗം വധശിക്ഷ നിർത്തലാക്കപ്പെടുന്നതിന് വേണ്ടിയായിരിന്നു.

'വധശിക്ഷ': അവർ പിടിക്കപ്പെട്ട കുറ്റവാളികൾ, നമ്മളോ പിടിക്കപ്പെടാത്തവരും..! ‍

വധശിക്ഷയെ കുറിച്ച് 'പ്രവാചകശബ്ദം' എഴുതിയ എഡിറ്റോറിയല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക /

-

Tag: Libya hands death penalties to 23 Islamic State affiliates, Libya coptic christians, Christian Genocide in Libya, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »