Events - 2025

ബ്രദർ സാബു ആറുതൊട്ടി നയിക്കുന്ന രോഗശാന്തി ശുശ്രൂഷയും വളർച്ചാധ്യാനവും ചൊവ്വാഴ്ച ആരംഭിക്കും

ബാബു ജോസഫ് 07-08-2016 - Sunday

അത്ഭുത രോഗശാന്തി ശുശ്രൂഷയിലൂടെ നിരവധി ദൈവിക അടയാളങ്ങൾ സാധ്യമാക്കിക്കൊണ്ട് അനേകരെ വിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത വചനപ്രഘോഷകൻ ബ്രദർ സാബു ആറുതൊട്ടി ഇതാദ്യമായി യു കെ യിൽ രോഗികൾക്കും സുവിശേഷപ്രവർത്തകർക്കും, സുവിശേഷവേലയിൽ താല്പര്യമുള്ളവർക്കും സംയുക്തമായി ഫാ.സോജി ഓലിക്കലിനോടൊപ്പം മൂന്നു ദിവസത്തെ ധ്യാനം നയിക്കുന്നു.

പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങൾ അത്ഭുതരോഗശാന്തിയിലൂടെ ഉപയോഗിക്കപ്പെടുന്നതിനാൽ രോഗികൾക്കും,സ്വയം ശൂന്യവത്കരണത്തിലൂടെ എങ്ങനെ ദൈവിക അടയാളങ്ങൾ സാദ്ധ്യമാകുന്നു എന്നത് നേരിട്ട് അനുഭവവേദ്യമാകുന്നതിനാൽ ശുശ്രൂഷകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ ധ്യാനം ഈ വരുന്ന ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് 11ന് വ്യാഴം വൈകിട്ട് 5 ന് സമാപിക്കും. രോഗികളായവരേയും ,വിവധതലത്തിലുള്ള ശുശ്രൂഷകൾ ഏത് മിനിസ്ട്രികളിലൂടെയും ചെയ്തുവരുന്നവരേയും അതിനുതാല്പര്യമുള്ളവരേയും ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു.

സ്ഥലം:

St.Gerard Catholic Church,

Yatesburry Avenue,

Castle vale,

Birmingham,

B35 6JT.

സമയം: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.

കൂടുതൽ വിവരങ്ങൾക്ക് ;

ഷാജി: 07878149670

അനീഷ്: 07760254700.