Meditation. - August 2025

ക്രിസ്തു നമ്മേ ഏല്‍പ്പിച്ചിരിക്കുന്ന നിയോഗം

സ്വന്തം ലേഖകന്‍ 29-08-2016 - Monday

"കര്‍ത്താവിനു വേണ്ടി തടവുകാരനായി തീര്‍ന്നിരിക്കുന്ന ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു, നിങ്ങള്‍ക്കു ലഭിച്ചവിളിക്കു യോഗ്യമായ ജീവിതം നയിക്കുവിന്‍" (എഫേസോസ് 4:1).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 29

വൈദ്യശാസ്ത്രം ഒരു തൊഴിലാണോ? അതുപോലെ, എന്‍ജിനീയറിംഗും, നിയമവും തൊഴിലാണോ? ഒരേസമയം, അവ നിയോഗങ്ങളാണ്. നിയോഗം എന്നാല്‍ എന്താണ്? നിങ്ങള്‍ ജീവിതത്തില്‍ ചെയ്യുന്ന ഓരോ തൊഴിലും, അത് വിജ്ഞാനത്തിന്റേയോ, വിദ്യാഭ്യാസത്തിന്റേയോ, സേവനത്തിന്റേയോ, വിദഗ്ദ്ധതയുടേയോ ആകട്ടെ, ഈ ലോകത്തില്‍ ഭൂജാതരാകാന്‍ ക്രിസ്തു നമ്മേ അനുവദിച്ചതിന് പിന്നില്‍ ഒരു കാരണമുണ്ട്. അവിടുന്ന് സ്വജീവന്‍ വിലയായി നല്‍കിയതിന്റെ തുടര്‍ച്ചയായ ഭാഗം നിവര്‍ത്തിക്കുവാന്‍ വേണ്ടിയാണത്. അല്‍മായ നിയോഗത്തില്‍ വലിയ നവീകരണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് ഇന്ന് നാം ജീവിക്കുന്നത്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 24.3.64).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »