India - 2025

വിശുദ്ധ എവുപ്രാസ്യമ്മയുടെ മാദ്ധ്യസ്ഥം തേടി ഒല്ലൂർ തീർത്ഥാടന കേന്ദ്രത്തിലെത്തിയത് ആയിരങ്ങൾ

സ്വന്തം ലേഖകന്‍ 30-08-2016 - Tuesday

ഒല്ലൂർ: വിശുദ്ധ എവുപ്രാസ്യമ്മയുടെ പ്രധാന തിരുനാളായ ഇന്നലെ ഒല്ലൂർ തീർത്ഥാടന കേന്ദ്രത്തിലെത്തിയത് ആയിരങ്ങൾ. രാവിലെ നടന്ന ദിവ്യബലി മുതൽ രാത്രി വളരെ വൈകിയും വൻ ഭക്‌തജനത്തിരക്കാണു തിരുനാളിന് അനുഭവപ്പെട്ടത്. 10 ദിവസങ്ങളിലായി നടന്നുവന്ന ആഘോഷങ്ങൾ ഇന്നലെ വൈകിട്ടു നടന്ന ഭക്‌തിസാന്ദ്രമായ പ്രദക്ഷിണത്തോടെ സമാപിച്ചു.

രാവിലെ ആറിനു നടന്ന ദിവ്യബലിക്ക് തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് കാർമികത്വം വഹിച്ചു. തിരുനാൾ ദിവ്യബലിക്കു മോൺ. ജോർജ് കോമ്പാറ നേതൃത്വം നല്കി. തുടർന്നു നടന്ന ഊട്ടുനേർച്ചയ്ക്ക് അമ്പതിനായിരത്തോളം പേർ പങ്കെടുത്തു. വൈകിട്ടു നടന്ന ദിവ്യബലിക്കു ഫാ. വിൽസൻ പിടിയത്ത് കാർമികത്വം വഹിച്ചു. എവുപ്രാസ്യമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഒല്ലൂർ മേരിമാത ദേവാലയത്തിലേക്കു നടന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക