Meditation. - August 2025

കഷ്ടതയെ വിശുദ്ധീകരിക്കുന്നതില്‍ വിജയം കണ്ടെത്തുവിന്‍

സ്വന്തം ലേഖകന്‍ 31-08-2016 - Wednesday

"വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ആശ്വസിപ്പിക്കപ്പെടും" (മത്തായി 5:4).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 31

നിങ്ങളുടെ കഷ്ടതയുടെ വില എന്താണ്? നിങ്ങള്‍ കഷ്ടത അനുഭവിച്ചതും, അനുഭവിച്ചുകൊണ്ടിരിക്കുന്നതും വൃഥാവിലല്ല. വേദന നിങ്ങളെ ആത്മാവില്‍ പക്വതപ്പെടുത്തുന്നു. അത് നിങ്ങളുടെ ഹൃദയത്തെ ശുദ്ധീകരിക്കുന്നു. ''വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ആശ്വസിക്കപ്പെടും'' എന്ന കര്‍ത്താവിന്റെ വാഗ്ദാനത്തിന്റെ പ്രതിധ്വനി നിങ്ങളുടെ ഹൃദയത്തില്‍ മുഴങ്ങുന്നത് കേള്‍ക്കുമ്പോള്‍, അത് നിങ്ങള്‍ക്ക് തികഞ്ഞ സമാധാനവും പ്രത്യാശയും പ്രദാനം ചെയ്യുന്നു. ചുരുക്കത്തില്‍ നിങ്ങളുടെ കഷ്ടതയ്ക്ക് ഒരു ക്രൈസ്തവ മൂല്യം കല്‍പിക്കുന്നതില്‍ വിജയം വരിക്കുക! ആശ്വസിപ്പിക്കുന്നവനും ശക്തി നല്‍കുന്നവനുമായവനില്‍ ആഴമായ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് കഷ്ടതയെ വിശുദ്ധീകരിക്കുന്നതില്‍ വിജയം കണ്ടെത്തുവിന്‍.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 22.5.79)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.