Events - 2025
സെന്‍റ് മേരീസ് ക്നാനായ ചാപ്ലെയന്‍സില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളും ഇടവകാദിനാഘോഷവും
സ്വന്തം ലേഖകന്‍ 02-09-2016 - Friday
യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലെയന്‍സിയായ ഇംഗ്ലണ്ടിലെ ഷ്രൂസ്ബറി രൂപതയില്‍ പരിശുദ്ധ മാതാവിന്റെ നാമധേയത്തില്‍ സ്ഥാപിതമായ മാഞ്ചസ്റ്റര്‍ സെന്‍റ് മേരീസ് ക്നാനായ ചാപ്ലെയന്‍സിയുടെ പ്രധാന തിരുനാളും മതബോധന സ്കൂള്‍ വാര്‍ഷികവും ഇടവക ദിനവും ഒക്ടോബര്‍ ഒന്നാം തീയതി ശനിയാഴ്ച ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.
തിരുനാള്‍ ദിനത്തില്‍ യുകെയിലെ സഭാ വിശ്വാസികളുടെ ചിരകാല പ്രാര്‍ത്ഥന സാക്ഷാത്ക്കരമായ പ്രസ്റ്റണ്‍ രൂപതയുടെ നിയുക്ത ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് ഊഷ്മളമായ സ്വീകരണം നല്കും. തിരുനാളിന് കോട്ടയം അതിരൂപതാ മേലദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ഷ്രൂസ്ബറി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാര്‍ക്ക്സ് ഡേവീസ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
