Meditation. - September 2025

കഷ്ട്ടതയിലൂടെ കൈവരിക്കുന്ന ദൈവാനുഭവം

സ്വന്തം ലേഖകന്‍ 02-09-2016 - Friday

"ക്രിസ്തുവില്‍ വിശ്വസിക്കാന്‍മാത്രമല്ല, അവനു വേണ്ടി സഹിക്കാന്‍കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു (ഫിലിപ്പി 1:29).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 2

ദൈവനിയോഗത്താല്‍ നയിക്കപ്പെടുന്ന പാതയിലൂടെ നാം തനിയെ യാത്ര ചെയ്‌തേ മതിയാകൂ. അപ്പോള്‍ മിക്കപ്പോഴും, കയ്‌പ്പേറിയ അനുഭവവും, കഷ്ടതയും, ഏകാന്തതയും, നിരാശ്രയവും കണ്ടെത്തിയെന്നിരിക്കും. ഇത് പലപ്പോഴും ഒരു പ്രായശ്ചിത്തമാണ്. പ്രായശ്ചിത്തം ഒരു ശിക്ഷക്കുള്ള പ്രതിവിധി മാത്രമല്ല; ആത്യന്തികമായ ഒരു പരിവര്‍ത്തനം കൂടിയാണ്.

എന്റെ സ്‌നേഹിതരേ, കഷ്ടതയിലൂടെ കടന്നുപോകുന്ന നിങ്ങളുടെ ആത്മാവിലേക്ക് സമയമെടുത്ത് നോക്കുമ്പോഴാണ് നിങ്ങളിലെ അനുതാപം എത്ര മഹത്തായതാണെന്ന് എനിക്ക് മനസ്സിലാകുന്നത്. ഇത് ഒന്നാമതായും ആത്യന്തികമായും ദൈവത്തെ കണ്ടെത്താനുള്ള അവസരമാണ്. എന്തെന്നാല്‍, ശരിക്കും കഷ്ടതയിലാണ് ഒട്ടുമിക്ക ആളുകളും ഒരിക്കലും സാധ്യമാകാതെ പോയവിധം ദൈവത്തെ കണ്ടെത്തുന്നത്. രോഗികളേയും ഒറ്റപ്പെട്ടവരേയും സന്ദര്‍ശിച്ചതില്‍ നിന്നുള്ള എന്റെ അനുഭവത്തിന്റെ രത്‌നചുരുക്കം ഇതാണ്. അനുതാപത്തിന്റെയും വെളിപാടിന്റെയും പ്രത്യേകമായ അഭിഷേകം അവര്‍ക്ക് ലഭിച്ചിരിക്കുന്നു.

( വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 12.1.69).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.