Events - 2025
രണ്ടാം ശനിയാഴ്ച കൺവെൻഷൻ 10 ന്; "ടൂറിൻ കച്ചയുടെ തനിപ്പകർപ്പ് " മുഖ്യ ആകർഷണം
ബാബു ജോസഫ് 05-09-2016 - Monday
പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിനും വ്രതാനുഷ്ടാനങ്ങളിലൂടെ കടന്നുപോയ എട്ടുനോമ്പിനും ശേഷം കൂടുതൽ ഒരുക്കത്തോടെ നടക്കുന്ന, ആയിരങ്ങൾ ഒരേവേദയിൽ വിശുദ്ധ മദർ തെരേസയോടു പ്രാർത്ഥിക്കുന്ന ഇത്തവണത്തെ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ മൃതശരീരം പൊതിഞ്ഞു സംസ്കരിക്കുവാൻ അരിമത്തിയാക്കാരൻ ജോസഫ് ഉപയോഗിച്ചതും, ഇപ്പോൾ ഇറ്റലിയിലെ ടൂറിൻ എന്ന സ്ഥലത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ " ടൂറിൻ കച്ച " എന്നറിയപ്പെടുന്നതുമായ വസ്ത്രത്തിന്റെ തനിപ്പകർപ്പ് പ്രദർശിപ്പിക്കപ്പെടും. ഈശോയുടെ തിരുശരീരം വ്യക്തമായി പതിഞ്ഞിരിക്കുന്നത് കാണാൻ കഴിയുന്ന ടൂറിൻ കച്ച യുടെ പ്രദർശനം കൺവെൻഷനിൽ പങ്കെടുക്കുന്ന ആയിരങ്ങൾക്ക് ആത്മനിർവൃതി പകരും.
ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ ഒരുമിക്കുന്ന, യു കെ യിലെ കത്തോലിക്കാ സഭയുടെ വളർച്ചയിൽ പ്രധാനപങ്കുവഹിക്കുന്നുവെന്ന് പ്രമുഖ ബ്രിട്ടീഷ് മാധ്യമങ്ങൾതന്നെ എടുത്തുപറയുന്ന ,ആയിരക്കണക്കിന് ആളുകൾക്ക് ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലുമായി ശുശ്രൂഷകൾ നല്കപ്പെടുന്ന ,ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ യുടെ ഇരുപത്തഞ്ചിലേറെ മിനിസ് ട്രികളുടെ ഒരുമിക്കൽ കൂടിയാണ് രണ്ടാം ശനിയാഴ്ച കൺവെൻഷൻ. കുട്ടികൾക്ക് പ്രത്യേകം ക്ലാസുകളും ടീനേജുകാർക്കും യുവജനങ്ങൾക്കുമായി പ്രത്യേക കൺവെൻഷൻതന്നെയും നടക്കുന്നു.
ജീവിതനവീകരണവും രോഗശാന്തിയും അസാദ്ധ്യങ്ങൾ സാദ്ധ്യമാകുന്ന അത്ഭുതങ്ങളും ഈ ശുശ്രൂഷകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. പ്രമുഖ സുവിശേഷപ്രവർത്തകനും വചന പ്രഘോഷകനുമായ ഫാ.പാറ്റ് കോളിൻസ്, യൂറോപ്പിലും ഇന്ത്യയിലുമടക്കം സന്യാസാശ്രമങ്ങൾ സ്ഥാപിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ഇവാൻജലൈസേഷൻ പ്രവർത്തക സിസ്റ്റർ റെജീന കോളിൻ എന്നിവരും ഇത്തവണത്തെ കൺവെൻഷനിൽ പങ്കെടുക്കും.
രാവിലെ 8 ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടിക്കൊണ്ട് നടത്തപ്പെടുന്ന മരിയൻ റാലിയോടെ കൺവെൻഷൻ ആരംഭിക്കും. വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.
യൂറോപ്യൻ ഇവാൻജലൈസേഷനായി വിവധ പ്രസ്ഥാനങ്ങളിലും തലങ്ങളിലുമായി പ്രവർത്തിക്കുന്നവരുടെ ഒരേ ലക്ഷ്യത്തിനായുള്ള സംഗമവേദികൂടിയാണ് രണ്ടാം ശനിയാഴ്ച കൺവെൻഷൻ. ടൂറിൻ കച്ചയുടെ വരവോടെ ഏറെ പ്രാധാന്യമർഹിക്കുന്ന ഇത്തവണത്തെ കൺവെൻഷനിലേക്ക് ,പ്രാർത്ഥനയോടെ, ഒരുക്കത്തോടെ, ഫാ. സോജി ഓലിക്കലും സെഹിയോൻ കുടുംബവും നിങ്ങളേവരേയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്;
ഷാജി . 07878149670
അനീഷ്. 07760254700
വിവിധ സ്ഥലങ്ങളിൽ നിന്നും കൺവെൻഷൻ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും സംബന്ധമായ പൊതുവിവരങ്ങൾക്ക്;
ടോമി .07737935424
അഡ്രസ്സ്.
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B70 7 JW.
