News - 2025

131 കർദ്ദിനാൾ ഇലക്ടർമാർ റോമില്‍; സാന്താ മാർത്തയില്‍ നവീകരണ പ്രവർത്തനങ്ങൾ നാളെ പൂർത്തിയാകും

പ്രവാചകശബ്ദം 04-05-2025 - Sunday

വത്തിക്കാന്‍ സിറ്റി: കോൺക്ലേവിൽ പങ്കെടുക്കുന്ന 133 കർദ്ദിനാളുമാരിൽ 131 പേർ ഇതിനകം റോമിലുണ്ടെന്ന് വത്തിക്കാൻ. കര്‍ദ്ദിനാളുമാര്‍ക്കായി താമസം ഒരുക്കുന്ന കാസ സാന്താ മാർത്തയില്‍ നവീകരണ പ്രവർത്തനങ്ങൾ നാളെ, മെയ് 5-ന് പൂർത്തിയാകും. മെയ് 6 ചൊവ്വാഴ്ച മുതൽ ഇവരുടെ താമസം സാന്താ മാർത്തയിലേക്ക് മാറ്റും. പത്രോസിന്റെ അടുത്ത പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് മെയ് 7 ബുധനാഴ്ച ആരംഭിക്കും. മാര്‍പാപ്പ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ ലഭ്യമാക്കുവാന്‍ സിസ്റ്റൈന്‍ ചാപ്പലിനു മുകളില്‍ ഇതിനോടകം ചിമ്മിനി കുഴല്‍ സ്ഥാപിച്ചിട്ടുണ്ട്.

യൂറോപ്പില്‍ ഇറ്റലിയിൽ നിന്നാണ് ഏറ്റവും കൂടുതല്‍ കര്‍ദ്ദിനാളുമാര്‍ ഉള്ളത്. 19 കര്‍ദ്ദിനാളുമാര്‍. ഫ്രാൻസ് (6), സ്പെയിൻ (5) എന്നിങ്ങനെ പോകുന്നു. അമേരിക്കകളിൽ നിന്നുള്ള 37 കർദ്ദിനാൾമാർ, ഏഷ്യയിൽ നിന്ന് 23, ആഫ്രിക്കയിൽ നിന്ന് 18, ഓഷ്യാനിയയിൽ നിന്ന് 4 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ, കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്, ഗോവ, ദാമന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അന്തോണി പൂള എന്നിവരാണ് ഇന്ത്യയില്‍ നിന്ന്‍ പങ്കെടുക്കുന്ന വോട്ടവകാശമുള്ള കര്‍ദ്ദിനാളുമാര്‍.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »