Purgatory to Heaven. - September 2025
പരിശുദ്ധ അമ്മ ശുദ്ധീകരണസ്ഥലത്ത് നടത്തുന്ന ഇടപെടല്‍
സ്വന്തം ലേഖകന്‍ 08-10-2023 - Sunday
“അമ്മയെപ്പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും. ജറുസലെമില്‍ വച്ചു നീ സാന്ത്വനം അനുഭവിക്കും” (ഏശയ്യ 66:13)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 8
ഒരിക്കല്‍ വിശുദ്ധ ബ്രിജിത്തക്കു പരിശുദ്ധ അമ്മയുടെ ദര്‍ശനമുണ്ടായി. പരിശുദ്ധ അമ്മ അവളോടു ഇങ്ങനെ പറഞ്ഞു “ഞാന്‍ കരുണയുടെ മാതാവും, പാപികള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കെത്തുവാനുള്ള ഗോവണിയുമാകുന്നു. എന്റെ സഹായത്താല്‍ ലഘൂകരിക്കപ്പെടാത്തതോ, സഹിക്കുവാന്‍ കഴിയാത്തതോ ആയ യാതൊരു വേദനയും ശുദ്ധീകരണസ്ഥലത്ത് ഇല്ല. മരിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന് പ്രതീക്ഷ നല്‍കുന്ന വാക്കുകള്‍ കേള്‍ക്കുമ്പോഴുണ്ടാകുന്ന പോലെ എന്റെ നാമം കേള്‍ക്കുമ്പോള്‍ ശുദ്ധീകരണസ്ഥലത്തുള്ളവര്‍ ആഹ്ലാദിക്കും.”
വിചിന്തനം:
പരിശുദ്ധ മാതാവിന്റെ അചഞ്ചലമായ മാധ്യസ്ഥത്തിനുവേണ്ടി ദൈവത്തിനു നന്ദിയും സ്തുതിയും അര്‍പ്പിക്കുക. ഒപ്പം വിശുദ്ധ ജെര്‍മാനൂസിന്റെ ഈ പ്രാര്‍ത്ഥന ചൊല്ലുക: “എന്റെ നാവിന്റെ അവസാന നിമിഷം പരിശുദ്ധ ദൈവ മാതാവിന്റെ നാമം ഉച്ചരിച്ചുകൊണ്ടായിരിക്കട്ടെ. ആ നാമം ഉച്ചരിച്ചുകൊണ്ടുള്ള മരണം എത്ര മാധ്യര്യമേറിയതും, സുരക്ഷിതവുമാണ്; കാരണം താന്‍ രക്ഷിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മാത്രമേ ദൈവം ആ നാമം വിളിച്ചപേക്ഷിക്കുന്നതിനുള്ള അനുഗ്രഹം നല്‍കുകയുള്ളൂ.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
