India - 2025

കത്തോലിക്ക കോൺഗ്രസ് ഇനി മാണ്ഡ്യ രൂപതയിലും

പ്രവാചകശബ്ദം 01-07-2025 - Tuesday

ബംഗളൂരു: അല്‍മായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് മാണ്ഡ്യ രൂപതയിൽ ഔദ്യോഗികമായി പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. ബംഗളൂരു ധർമാരാം സെൻ്റ് തോമസ് ഫൊറോനാ പള്ളി ഓഡിറ്റോറിയത്തി ൽ നടന്ന പൊതുസമ്മേളനം മാണ്ഡ്യ ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. നിയുക്ത രൂപത പ്രസിഡൻ്റ് കെ.പി. ചാക്കപ്പൻ അധ്യക്ഷത വഹിച്ചു. കർണാടകയിലെ പ്രവാസി മലയാളികളുടെ ക്ഷേമത്തിനും വിശ്വാസ സംരക്ഷണത്തിനും മുൻഗണന നൽകി കർമപരിപാടികൾ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. സമുദായ ശക്തീകരണം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്കു കത്തോലിക്ക കോൺഗ്രസ് കൂടുതൽ ശ്രദ്ധ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയിൽ സെമിനാർ നയിച്ചു. ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, വൈസ് പ്രസിഡൻ്റുമാരായ ബെന്നി ആന്റ ണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, സെക്രട്ടറിമാരായ റോസ് ജെയിംസ്, ജെയ്സൺ പട്ടേ രി, രൂപത ഡയറക്ടർ ഫാ. കുര്യാക്കോസ് കൊല്ലമുള്ളിൽ, ഭാരവാഹികളായ റീന പ്രി ൻസ്, ലൗലി ജോളി, ഡാർലി കുര്യാക്കോസ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി തോമസ് കളരിക്കൽ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.

ഒരു നൂറ്റാണ്ടിന് മുൻപ്, 1905ൽ കോട്ടയം ജില്ലയിലെ മാന്നാനത്തു നടന്ന 'നാൽപതു മണി ആരാധനാ വേളയിലാണ് കത്തോലിക്കരുടെ സമുദായ സംഘടന എന്ന ആശയത്തിനു മുളപൊട്ടിയത്. 1918ൽ ആയിരുന്നു കത്തോലിക്കാ കോൺഗ്രസിൻ്റെ ആദ്യരൂപത്തിൻ്റെ പിറവി. 'കേരളീയ കത്തോലിക്കാ മഹാജനസഭ' എന്നായിരുന്നു സംഘടനയുടെ ആദ്യപേര്. ഇന്നു സീറോ മലബാർ സഭാംഗങ്ങളുടെ സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസില്‍ ലക്ഷകണക്കിന് ആളുകള്‍ക്കാണ് അംഗത്വമുള്ളത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »