India - 2025
പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് 26ന് തിരശീല വീഴും
പ്രവാചകശബ്ദം 24-07-2025 - Thursday
പാലാ: ആത്മീയ സമ്പന്നത സമ്മാനിച്ച പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് 26ന് തിരശീല വീഴും. കഴിഞ്ഞ വർഷം ജൂലൈ 26ന് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന ദേവാലയത്തിൽ തുടക്കമിട്ട ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന് ആതിഥ്യമരു ളുന്നത് പാലാ സെൻ്റ തോമസ് കത്തീഡ്രൽ ദേവാലയമാണ്. 26ന് രാവിലെ ഒമ്പതിന് സെൻ്റ തോമസ് കത്തീഡ്രലിലെ വിശുദ്ധ കുർബാനയിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിക്കും. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സന്ദേശം നൽകും.
10.45 ന് പൊതുസമ്മേളനത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. സമ്മേളനം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ മുഖ്യപ്രഭാഷണവും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആമുഖ പ്രഭാഷണവും നടത്തും.
കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, ബിഷപ്പ് മാർ ജോസ് പുളിക്കൽ, ബി ഷപ് ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോസഫ് കൊല്ലംപറമ്പിൽ, പാലാ രൂപത മുൻ ബിഷപ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി റോ ഷി അഗസ്റ്റിൻ, കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, ഫ്രാൻസിസ് ജോർജ് എം പി, ജോസ് കെ. മാണി എംപി, ശശി തരൂർ എംപി, അസീറിയൻ സഭ മെത്രാപ്പോലീ ത്ത മാർ ഔഗേൻ കുര്യാക്കോസ്, കുര്യാക്കോസ് മാർ സെവേറിയോസ്, മലബാർ സ്വ തന്ത്രസുറിയാനി സഭ മെത്രാപ്പോലീത്ത സിറിൾ മാർ ബസേലിയോസ്, മാണി സി. കാപ്പൻ എംഎൽഎ, പി.സി. ജോർജ്, നിലയ്ക്കൽ മെത്രാപ്പോലീത്ത ജോഷ്വ മാർ നി ക്കാദേമോസ്, സിഎസ്‌ഐ ബിഷപ്പ് റവ. വി.എസ്. ഫ്രാൻസിസ്, പാലാ രൂപത പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. കെ.കെ ജോസ്, സിസ്റ്റർ മരീന ഞാറക്കാട്ടിൽ, ഷീബ ബിനോയി പള്ളിപറമ്പിൽ, പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ എന്നിവർ പ്രസംഗിക്കും.
