India - 2025
ഫാ. തോമസ് ഷൈജു ചിറയില്‍ കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി
പ്രവാചകശബ്ദം 22-08-2025 - Friday
കൊച്ചി: കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ആയി ആലപ്പുഴ രൂപതാംഗമായ റവ. ഫാ. തോമസ് ഷൈജു ചിറയിലിനെ തെരഞ്ഞെടുത്തു. രൂപതയിലെ ഡി അഡിക്ഷന്‍ സെന്റര്‍ ഡയറക്ടറും ചേര്‍ത്തല മായിത്തറ മാര്‍ക്കറ്റ് സേക്രഡ് ഹാര്‍ട്ട് ഇടവക വികാരിയും കെആര്‍എല്‍സിസി മദ്യവിരുദ്ധ സമിതി സെക്രട്ടറിയുമായി സേവനം അനുഷ്ഠിച്ചു വരുന്നതിനിടെയാണ് പുതിയ നിയമനം. ഇന്നലെ വ്യാഴാഴ്ച പിഒസിയില്‍ നടന്ന കെസിബിസി മദ്യവിരുദ്ധ സമിതി യോഗത്തില്‍വച്ച് ചെയര്‍മാന്‍ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് പിതാവിന്റെ സാന്നിധ്യത്തില്‍ സ്ഥാനമൊഴിയുന്ന സെക്രട്ടറി ഫാ. ജോണ്‍ അരീക്കലില്‍ നിന്നും അദ്ദേഹം ഉത്തരവാദിത്വം എറ്റെടുത്തു.
