India - 2025

ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്‌മരണവും പുരസ്കാര വിതരണവും നാളെ

പ്രവാചകശബ്ദം 12-09-2025 - Friday

കോട്ടയം: ചെറുപുഷ്‌പ മിഷൻലീഗ് സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ സ്ഥാ പക ഡയറക്ട‌ർ ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്‌മരണവും ഫാ. മാലിപ്പറമ്പിൽ പുരസ്കാരവിതരണവും നാളെ ആർപ്പൂക്കരയിൽ നടക്കും. സംസ്ഥാന പ്രസിഡൻ്റ് രഞ്ജിത്ത് മുതുപ്ലാക്കലിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന സ മ്മേളനം ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. പുരസ്കാരവിതരണവും മാർ പെരുന്തോട്ടം നിർവഹിക്കും.

സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ആമുഖപ്രഭാഷണം നടത്തും. ചങ്ങനാശേരി അതി രൂപത ഡയറക്ട‌ർ റവ.ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ സ്വാഗതമാശംസിക്കും. ശാഖകൾ മുതൽ അന്തർദേശീയ തലത്തിൽ വരെയുള്ള ഭാരവാഹികൾ പങ്കെടുക്കും. തലശേരി അതിരൂപതാംഗം ഫാ. ആൻ്റണി തെക്കേമുറിയിലാണ് 2025-26 പ്രവർത്തന വർഷത്തെ ഫാ. ജോസഫ് മാലിപ്പറമ്പിൽ പുരസ്‌കാരജേതാവ്.

സംസ്ഥാന ഡയറക്ട ർ ഫാ. ഷിജു ഐക്കരക്കാനായിൽ, പ്രസിഡൻ്റ് രഞ്ജിത്ത് മുതുപ്ലാക്കൽ, സെക്രട്ടറി ജെയ്സൺ പുളിച്ചുമാക്കൽ, ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ എന്നിവർ അംഗങ്ങളായ പുരസ്‌കാര നിർണയ കമ്മിറ്റി, ചെറുപുഷ്‌പ മിഷൻലീഗ് രക്ഷാധികാരി യും ചങ്ങനാശേരി ആർച്ച്ബിഷപ്പുമായ മാർ തോമസ് തറയിലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.


Related Articles »