India

ബ്രദർ സാബു ആറുതൊട്ടി നയിക്കുന്ന ത്രിദിന ഓണ്‍ലൈന്‍ ധ്യാനം ഇന്നു മുതല്‍

25-09-2025 - Thursday

കര്‍ത്താവിന്റെ ജീവിക്കുന്ന സാന്നിധ്യം ആയിരങ്ങള്‍ക്ക് മുന്നില്‍ സൗഖ്യ ശുശ്രൂഷയിലൂടെ തുറന്നുക്കാണിച്ചിട്ടുള്ള പ്രമുഖ വചനപ്രഘോഷകൻ ബ്രദർ സാബു ആറുതൊട്ടി നയിക്കുന്ന ത്രിദിന വിടുതല്‍ ധ്യാനം ഇന്ന് മുതല്‍ ഓണ്‍ലൈനില്‍ നടക്കും. 'എഫ്ഫാത്ത മിനിസ്ട്രി'യുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 25, 26, 27 തീയതികളില്‍ ഇന്ത്യന്‍ സമയം രാത്രി 7 മുതല്‍ 9 വരെയാണ് ZOOM-ല്‍ ശുശ്രൂഷ നടക്കുക.

ജപമാല, വചന സന്ദേശം, ആരാധന, സൗഖ്യ വിടുതല്‍ ശുശ്രൂഷ എന്നിവ ശുശ്രൂഷകളുടെ ഭാഗമായി നടക്കും. ധ്യാനത്തിന് ഒരുക്കമായി 06.30 മുതല്‍ ജപമാല ആരംഭിക്കും. ശുശ്രൂഷ യൂടൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യൻ സമയം 6.20 pm മുതൽ സൂമിൽ ജോയിൻ ചെയ്യാവുന്നതാണ്. അതിനു സാധിക്കാത്തവർക്ക് 6.30pm മുതൽ ഈ ശുശ്രൂഷ യൂട്യൂബിലൂടെ സംബന്ധിക്കാവുന്നതാണെന്ന് 'എഫ്ഫാത്ത മിനിസ്ട്രി' അറിയിച്ചു.

Join Zoom Meeting: ‍

https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09

Meeting ID: 748 256 7296 Passcode: 1010

Youtube LIVE Link:


Related Articles »