News
യുകെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികളുടെ തനിമയും പാരമ്പര്യവും സംരക്ഷിക്കാൻ സർക്കുലറുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത
പ്രവാചകശബ്ദം 07-10-2025 - Tuesday
ലണ്ടൻ: യുകെയിലെ ക്നാനായ കത്തോലിക്ക വിശ്വാസികളുടെ തനിമയും പാരമ്പര്യവും സംരക്ഷിക്കുന്നതിനും, രൂപതാംഗത്വം സംബന്ധിച്ചു നിലവിലുള്ള ആശങ്കകൾ പരിഹരിച്ചുകൊണ്ടും ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത പുതിയ സർക്കുലർ പുറത്തിറക്കി. ക്നാനായ കത്തോലിക്ക വിശ്വാസികളും മറ്റ് സീറോമലബാർ സഭാംഗങ്ങളും അവരുടെ വിവാഹം യുകെയിൽവച്ചു നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തത വരുത്തിക്കൊണ്ടാണ് പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
യുകെയിലെ ക്നാനായ കത്തോലിക്ക വിശ്വാസികൾ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ അംഗമാകുന്നത് വഴി അവരുടെ ക്നാനായത്വം ഒരിക്കലും നഷ്ട്ടമാകില്ലായെന്ന് ഈ സർക്കുലറിൽ വളരെ വ്യക്തമായി പറയുന്നുണ്ട്.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ അംഗമാകുന്നത് വഴി ക്നാനായ കത്തോലിക്ക വിശ്വാസികളുടെ കോട്ടയം അതിരൂപതാംഗത്വവും മാതൃ ഇടവകാംഗത്വവും നഷ്ട്ടമാകുകയില്ലായെന്ന് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത 2023-ൽ പുറത്തിറക്കിയ സർക്കുലറിനെ പൂർണ്ണമായി അംഗീകരിച്ചുക്കൊണ്ടാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപത പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ യുകെയിലെ ക്നാനായ വിശ്വാസികൾക്കിടയിൽ ഉടലെടുത്തിരിക്കുന്ന ആശങ്കകൾക്ക് പൂർണ്ണ വിരാമമിട്ടുക്കൊണ്ടാണ് പുതിയ സർക്കുലർ.
സർക്കുലറിന്റെ പൂർണ്ണരൂപം:



















